‘ഗുരുവായൂരപ്പാ നിൻ മുന്നിൽ’; ചിത്രങ്ങളുമായി സോനു സതീഷ്

sonu-satheesh-daughter-choroonu-at-guruvayoor
SHARE

മകൾ ആത്മീയയുടെ ചോറൂണിന്റെ ചിത്രങ്ങളുമായി സീരിയിൽ താരം സോനു സതീഷ്. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. കുടുംബസമേതമുള്ള ചിത്രമാണ് സോനു സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

ഭർത്താവ് അജയ്ക്കും മകൾ ആത്മീയയ്ക്കും ഒപ്പമുള്ള ഒരു ചിത്രവും മാതാപിതാക്കളുൾപ്പെടെയുള്ള മറ്റൊരു ചിത്രവുമാണുള്ളത്. ‘ഗുരുവായൂരപ്പാ നിൻ മുന്നിൽ. ഓം സായി റാം’ എന്നാണ് ഇതോടൊപ്പം കുറിച്ചത്.

ജൂലൈയിലാണ് സോനുവിനും അജയ്ക്കും മകൾ ജനിച്ചത്. അജയ് സോഫ്റ്റ്‌വെയർ എൻജിനീയർ ആണ്. ഭർത്താവിനൊപ്പം ആന്ധ്രയിലാണ് താനെന്നും ഇപ്പോൾ നൃത്തത്തിൽ പിഎച്ച്ഡി ചെയ്യുകയാണെന്നും സോനു അടുത്തിടെ പറഞ്ഞിരുന്നു. ഗർഭശേഷമുണ്ടായ ശാരീരിക മാറ്റങ്ങളെ മുൻനിർത്തി പരിഹസിക്കുന്നവർക്കെതിരെ സോനു രംഗത്തെത്തിയിരുന്നു. 

സ്ത്രീധനം എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധ നേടിയത്. സുമംഗലീ ഭവ എന്ന സീരിയലിലാണ് അവസാനമായി അഭിനയിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS