വിവാഹാഭ്യർഥനയ്ക്കായി കടലിൽ; അരങ്ങേറിയത് അപ്രതീക്ഷിത സംഭവങ്ങൾ: വിഡിയോ

lover-jumps-into-ocean-after-ring-falls-during-proposal
SHARE

ഒരുപാട് ആലോചിച്ചും മുന്നൊരുക്കങ്ങൾ നടത്തിയുമാകും ആളുകള്‍ വിവാഹാഭ്യാർഥനയ്ക്ക് ഒരുങ്ങുക. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാക്കി അതിനെ മാറ്റാനാകും ശ്രമം. എന്നാൽ ചിലപ്പോൾ അപ്രതീക്ഷിതമായ സംഭവങ്ങളാകും അരങ്ങേറുക. അത്തരമൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫ്ലോറിഡ സ്വദേശി സ്കോട്ട് ക്ലൈനിന്റിന്റെ കാമുകി സൂസി ടക്കറിനോടുള്ള വിവാഹാഭ്യർഥനയാണ് മോതിരമടങ്ങിയ ബോക്സ് വെള്ളത്തിൽ വീണതിനാൽ സംഭവബഹുലമായത്. പ്രണയാർദ്രമായ നിമിഷങ്ങള്‍ ഇതോടെ നാടകീയ രംഗങ്ങൾക്കു വഴിമാറി.

കടലിൽ വച്ച് സൂസിയോട് വിവാഹാഭ്യർഥന നടത്തനായിരുന്നു സ്കോട്ടിന്റെ പദ്ധതി. ഇതിനായി ചെറിെയാരു ബോട്ടിൽ ഏതാനും സുഹൃത്തുക്കൾക്കൊപ്പം കടലിലെത്തി. അഭ്യർഥന നടത്താനായി മുട്ടുകുത്തി നിന്ന് മോതിരം പുറത്തെടുക്കുമ്പോഴാണ് ഇത് കയ്യിൽ നിന്നും വഴുതി വെള്ളത്തിലേക്ക് വീണത്. തൊട്ടു പിന്നാലെ സ്കോട്ട് വെള്ളത്തിലേക്ക് ചാടി. നിമിഷനേരം കൊണ്ട് മോതിരത്തിന്റെ ബോക്സ് കൈപിടിയിലാക്കാൻ ഇയാൾക്കായി. തുടർന്ന് ബോട്ടിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ സഹായത്തോടെ സ്കോട്ട് തിരികെ കയറി. പിന്നാലെ സൂസിയെ പ്രെപ്പോസ് ചെയ്യുകയും ചുംബിക്കുകയും ചെയ്തു. 

‘‘എല്ലാം സെക്കന്റുകൾക്കുള്ളിലാണ് സംഭവിച്ചത്. പോക്കറ്റിൽനിന്നും എടുക്കുമ്പോൾ ബോക്സിൽ പിടിച്ചത് ശരിയായില്ല. മോതിരം പോയപ്പോൾ പിന്നാലെ ചാടി. ഭാഗ്യത്തിന് മുങ്ങി പോകും മുമ്പ് തിരിച്ചെടുക്കാൻ സാധിച്ചു’’–  സ്കോട്ട് ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS