ADVERTISEMENT

ദാമ്പത്യത്തിൽ പല പ്രശ്നങ്ങളും കടന്നു വരാം. പങ്കാളികൾ അനുഭവിക്കുന്ന മാനസിക സമ്മർദവും പിരിമുറുക്കവും അതില്‍ ഗൗരവമേറിയതാണ്. ജോലി സംബന്ധമോ ആരോഗ്യപരമോ മറ്റു വ്യക്തിപരമായ കാര്യങ്ങളോ ഇത്തരം സമ്മർദത്തിന് കാരണമായേക്കാം. ഒരാളിൽ മാത്രമുണ്ടാക്കുന്ന ഈ സമ്മർദം ദാമ്പത്യം തകരുന്നതിന് വരെ കാരണമായേക്കാം. തുടക്കത്തിൽ തിരിച്ചറിഞ്ഞ് ഒന്നിച്ച് നിന്നു പരിഹരിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. അല്ലെങ്കിൽ ബന്ധം പതിയെ നരക തുല്യമാകും. 

ഇത്തരം മാനസിക പ്രശ്നങ്ങൾ അനുഭവിക്കുമ്പോൾ അത് പങ്കാളിയോട് തുറന്ന് പറയുന്നത് ഒന്നിച്ച് നിന്നു പരിഹാരം കാണാൻ സഹായിക്കും. പങ്കാളിയുടെ സാന്നിധ്യം ഇത്തരം വെല്ലുവിളികളെ മറികടക്കാൻ അനിവാര്യമാണ്. പിരിമുറുക്കങ്ങളെ മറികടന്ന് സന്തോഷകരമായ ജീവിതം കെട്ടിപ്പടുക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ബന്ധങ്ങളിലെ സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും എങ്ങനെ കുറയ്ക്കാം എന്നതിന് റിലേഷൻഷിപ്പ് വിദഗ്ധർ നൽകുന്ന ചില നിർദേശങ്ങൾ ഇതാ. 

 

∙ നല്ല സൗഹൃദം ഉറപ്പാക്കാം

പങ്കാളികൾ തമ്മിലുള്ള സൗഹൃദമാണ് നല്ല ബന്ധങ്ങളുടെ അടിത്തറ. നല്ലത് ചെയ്താൽ അഭിനന്ദിക്കാനും സഹായം ചെയ്താൽ നന്ദി അറിയിക്കാനും മടിക്കരുത്. പങ്കാളികൾ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകുന്നത് ബന്ധങ്ങളുടെ മാറ്റ് കൂട്ടും.

 

∙ വിശ്വാസ്യതയും പ്രതിബദ്ധതയും

പരസ്പര വിശ്വാസവും സ്നേഹവും പ്രതിബദ്ധതയും ഉണ്ടാകുന്നത് ബന്ധങ്ങൾക്ക് കരുത്ത് പകരും. എല്ലാ കാര്യത്തിലും അഭിപ്രായ ഏകീകരണമുണ്ടാക്കി ഒറ്റക്കെട്ടായി നീങ്ങാം. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് സമവായത്തിലെത്തുക. 

 

∙ കൂടുതൽ ശ്രദ്ധ

പങ്കാളിയുടെ വൈകാരികമായ ഉയർച്ച താഴ്ചകൾ ശ്രദ്ധിച്ച് കൂടെ നിൽക്കാം. പങ്കാളിയുടെ ആവശ്യങ്ങളിൽ ശ്രദ്ധിച്ചും പരിഗണിച്ചും മുന്നോട്ടു നീങ്ങാം.

 

∙ സ്നേഹം പ്രകടിപ്പിക്കാം

പങ്കാളിയുമായുള്ള മാനസികവും ശാരീരികവുമായുള്ള ബന്ധത്തിന് പ്രാധാന്യം നൽകുക. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പങ്കാളിയ്ക്ക് വേണ്ടി സമയം മാറ്റിവയ്ക്കുക. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കുക.

 

∙ ആശയവിനിമയം

പങ്കാളികൾക്കിടയിൽ കൃത്യമായ ആശയവിനിമയം നടക്കേണ്ടതുണ്ട്. എല്ലാ കാര്യങ്ങളും തുറന്ന മനസ്സോടെ ചർച്ച ചെയ്യുക. രഹസ്യങ്ങൾ ഒഴിവാക്കികൊണ്ട് പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും ജീവിതം മനോഹരമാക്കാം.

 

∙ പരസ്പരം പ്രചോദിപ്പിക്കാം

പരസ്പരം ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കുന്നത് ഇരുവരെയും പ്രചോദിപ്പിച്ചേക്കാം. ഇങ്ങനെ പരസ്പരം പ്രചോദിപ്പിച്ച് മുന്നോട്ട് നീങ്ങുന്നത് എല്ലാം മനോഹരമാക്കും.

 

∙ പിന്തുണ എപ്പോഴും

ജീവിതത്തിൽ നല്ല സമയവും മോശം സമയവും മാറി മാറി വരാം. പങ്കാളിയെ എല്ലായിപ്പോഴും മാനസികമായി പിന്തുണയ്ക്കുക്കണം. പ്രശ്നങ്ങൾ കടന്നു വരുമ്പോൾ പരസ്പരം സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് പങ്കാളിയുടെ ധർമമാണ്.

 

∙ വെല്ലുവിളികളെ മറികടക്കാം

ജീവിതത്തിൽ സംഭവിക്കുന്ന മോശം കാര്യങ്ങളോട് കൃതൃമായി പ്രതികരിക്കുക. എല്ലാം ഒറ്റയ്ക് അനുഭവിച്ച് പിരിമുറുക്കവും മാനസിക സമ്മർദങ്ങളും അനുഭവിക്കാതെ പങ്കാളികൾ പരസ്പരം എല്ലാം പങ്കുവച്ച് ജീവിതത്തെ മനോഹര അനുഭവമാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com