നന്ദി പ്രകടിപ്പിക്കാം; ബന്ധങ്ങള്‍ തഴച്ചുവളരും, അടിവരയിട്ട് വിദഗ്ദ്ധര്‍

importance-of-gratitude-in-relationships
പ്രതീകാത്മക ചിത്രം∙ Image Credits: FG Trade Latin/Istockphoto.com
SHARE

ബന്ധങ്ങളുടെ വളര്‍ച്ചയ്ക്ക് കൃതജ്ഞത ഉപകരിക്കും. അതെങ്ങനെയെന്നാണോ? ചെറിയ ഒരു അഭിനന്ദനപ്രകടനം പോലും ഒരുപാട് കാലം നിലനില്‍ക്കും. പരസ്പരം ചെയ്യുന്ന ചെറിയ കാര്യങ്ങളുമായി എല്ലാം ബന്ധപ്പെട്ടു നിൽക്കുന്നു. നന്ദിയും ‌ചെറിയ ഒരു സ്‌നേഹപ്രടനം പോലും വളരെക്കാലം നിലനില്‍ക്കുന്ന സന്തോഷകരവും ആരോഗ്യകരവുമായ ബന്ധങ്ങള്‍ക്ക് അടിത്തറയാകും. 

പൊട്ടിത്തെറികളുടെ തുടക്കത്തിന് ശേഷം പരസ്പര സാന്നിധ്യവും വ്യക്തിത്വവും ബഹുമാനിക്കുന്നതിലൂടെ  ബന്ധങ്ങള്‍ പരസ്പരധാരണയിലൂന്നിയുള്ള ഒരു ദീര്‍ഘയാത്രയാകും. അതിന് പിന്നില്‍ നീണ്ട പരിശ്രമവുമുണ്ടാകും. അതുകൊണ്ട് തന്നെ ആ വഴിയിലേക്ക് കടക്കാന്‍ തയാറാകുന്ന വ്യക്തികള്‍ക്ക് ആരോഗ്യകരമായ ബന്ധങ്ങളുമുണ്ടാകും. 

ഒരു ബന്ധത്തില്‍ ഏറ്റവും പ്രധാനം കൃതജ്ഞത രേഖപ്പെടുത്തലാണ്. ചെറിയ നന്ദിപ്രകടനം പോലും ദീര്‍ഘ ദൂരം കൊണ്ടുപോകുമെന്ന് മനഃശാസ്ത്ര ചികിത്സകയായ എമിലി.എച്ച്.സാന്‍ഡേര്‍സ് പറയുന്നു.

‘‘പങ്കാളിയോട് നന്ദി പറയുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നത് എല്ലാത്തിനുമുള്ള പ്രതിവിധിയായെന്ന് വരില്ല. പക്ഷേ അത്തരം കാര്യങ്ങള്‍ പ്രണയബന്ധങ്ങളില്‍ മാത്രമല്ല, മറ്റ്  ബന്ധങ്ങള്‍ക്കും നല്ലൊരു മരുന്നായിരിക്കാം. കൃതജ്ഞത നമ്മെ കൂടുതല്‍ വഴക്കമുള്ളവരാക്കിമാറ്റും''. 

കൃതജ്ഞത ബന്ധങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന വഴികളെക്കുറിച്ച് എമിലി എച്ച് സാന്‍ഡേര്‍സ് തുടര്‍ന്ന് പറയുന്നതിങ്ങനെ-

കരുതലും ശ്രദ്ധയും: ചെറിയൊരു നന്ദിപ്രകടനം പങ്കാളിയോടുള്ള ആഴമേറിയ കരുതലും ശ്രദ്ധയും വ്യക്തമാക്കുന്ന ആശയവിനിമയത്തെ സഹായിക്കുന്നതാണ്.  പരസ്പരം മികച്ചവരായി തോന്നാനും ഇത് സഹായിക്കുന്നു.

പോസിറ്റീവ് ഗുണങ്ങള്‍ : പരസ്പരബന്ധത്തില്‍   ഇരു പങ്കാളികളുടെയും  പോസിറ്റീവ് ഗുണങ്ങള്‍ വിലമതിക്കേണ്ടവയും ബഹുമാനിക്കപ്പെടേണ്ടതും ആഘോഷിക്കേണ്ടവയുമാണ്. കൃതജ്ഞത അതിന് സഹായിക്കുന്നു.

കഴിവ് അനുഭവിക്കുക: പങ്കാളിയോട് കൃതജ്ഞരായി ഇരിക്കുമ്പോള്‍ അത് നമ്മുടെ മികവിനെ അംഗീകരിക്കാന്‍ അവരെ പ്രാപ്തരാക്കാന്‍ സഹായിക്കുന്നതാകും. നല്ല വ്യക്തികളാകുവാന്‍ അത് നമ്മെയും  പ്രചോദിപ്പിക്കുന്നു.

സുരക്ഷിതത്വബോധം: ആരോഗ്യകരമായ ബന്ധത്തില്‍ വളരെ പ്രധാനപ്പെട്ട  സുരക്ഷിതത്വബോധത്തിന്റെ ഊഷ്മളതയും കൃതജ്ഞതയിലുണ്ട്.

പ്രചോദനം വളര്‍ത്തുക : ജീവിതത്തില്‍ ദയയും സഹനുഭൂതിയും ഉള്ളവരായി ഇരിക്കുവാന്‍ കൃതജ്ഞത നമ്മെ സഹായിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS