2022 ജൂൺ 5. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് സെന്ററിലെ ഗ്രാൻഡ് തിയറ്ററിൽ ഒരു ഭരതനാട്യം അരങ്ങേറി. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മെർച്ചെന്റിന്റെ അരങ്ങേറ്റമായിരുന്നു അത്. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മുൻകയ്യെടുത്ത് നടത്തിയ ചടങ്ങിൽ വ്യവസായികളും ബോളിവുഡിലെ പ്രമുഖരും അംബാനി, മെർച്ചെന്റ് കുടുംബാംഗങ്ങളും കുടുംബസുഹൃത്തുക്കളും പങ്കെടുത്തു. ഇഷ അംബാനി-ആനന്ദ് പിരാമൽ, ആകാശ് അംബാനി-ശ്ലോക മേത്ത വിവാഹങ്ങൾ അടക്കം അംബാനി കുടുംബത്തിൽ മുൻപ് നടന്നിട്ടുള്ള ചടങ്ങുകളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു രാധിക. 2018 ൽ ഇഷ അംബാനിയുടെ വിവാഹച്ചടങ്ങുകളിലെ ‘സംഗീത്’ പരിപാടിയിൽ മനോഹരമായി നൃത്തം ചെയ്ത പെൺകുട്ടിയെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഒരു വർഷത്തിനു ശേഷം, ആ കുട്ടിയുമായി അനന്ത് അംബാനിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. 2022 ഡിസംബറിൽ അംബാനിമാരുടെ ഇഷ്ട ക്ഷേത്രത്തിലായിരുന്നു വിവാഹ നിശ്ചയം. വിവാഹം ഉടനുണ്ടാകുമെന്നാണ് സൂചനയെങ്കിലും തീയതി പുറത്തുവിട്ടിട്ടില്ല. അനന്തിന്റെ ബാല്യകാല സുഹൃത്താണ് രാധിക. ക്ലാസിക്കൽ നൃത്തത്തിലും നൈപുണ്യമുള്ള രാധികയ്ക്ക് ഇൻസ്റ്റഗ്രാമിൽ 60,000ൽ അധികം ഫോളോവേഴ്സുമുണ്ട്. ആരാണ് അംബാനി കുടുംബത്തിന്റെ മരുമകളാകാനൊരുങ്ങുന്ന രാധിക?
HIGHLIGHTS
- ഭരതനാട്യ നർത്തകിയായ രാധികയുടെ അരങ്ങേറ്റം; കോർപറേറ്റ് സദസ്സുകളിലെ അടക്കം പറച്ചിൽ
- അനന്ത് അംബാനി– രാധിക മെർച്ചെന്റ് വിവാഹവിശേഷങ്ങൾ
- വിവാഹ നിശ്ചയം നടന്നത് നാഥ്ദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ