‘ഷഫീക്കിന്റെ സന്തോഷം’ എന്ന അടുത്തകാലത്തിറങ്ങിയ മലയാള സിനിമയിൽ ഒരു ഹുക്കയും അതിൽ ഉപയോഗിക്കുന്ന പുകയിലയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്റെയും മനോജ് കെ. ജയന്റെയും കഥാപാത്രങ്ങളെ പൊലീസ് പിടിക്കുന്നത് കഥയിലെ നിർണായക സംഭവങ്ങളിലൊന്നാണ്. ഹുക്ക ഇത്ര പ്രശ്നക്കാരനാണോ? അതറിയണമെങ്കിൽ അടുത്തിടെയുണ്ടായ കൊൽക്കത്ത ഹൈക്കോടതിയുടെ ഒരു വിധി അറിയണം. ആ വിധിയിൽ കോടതി ഇങ്ങനെ പറഞ്ഞു: ‘‘ഹുക്ക പാർലറുകൾ വലിയൊരു വരുമാന മാർഗമാണ്. ബാറിലോ ഹോട്ടലുകളിലോ ആരെങ്കിലും മയക്കുമരുന്നുകൾ ചേർത്ത് വിൽക്കുന്നുണ്ടെങ്കിൽ അത് കണ്ടുപിടിക്കുകയാണ് പൊലീസ് ചെയ്യേണ്ടത്. നിയമം ഇല്ലെങ്കിൽ അതുണ്ടാക്കണം, അല്ലാതെ ഇല്ലാത്ത നിയമത്തിന്റെ പേരിൽ നിരോധിക്കാൻ പറ്റില്ല’’, കൊൽക്കത്തയിലെ പ്രശസ്തമായ ഹുക്ക പാർലറുകൾ നിരോധിച്ച സംസ്ഥാന സർക്കാര്‍ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ഈ വിധി. ചെറുതും വലുതുമായ 500–നടുത്ത് ഹുക്ക പാർലറുകളാണ് കൊൽക്കത്ത നഗരത്തിൽ മാത്രമുള്ളത്. നീണ്ട കുഴലിൽ നിന്ന് പുകവലിച്ചെടുത്ത് ഊതിപ്പറപ്പിക്കുന്ന ചിത്രങ്ങളും സിനിമകളിലെ ദൃശ്യങ്ങളും ഇന്ന് യഥാർഥത്തില്‍ പല നഗരങ്ങളിലേയും വലിയ ബിസിനസ് അവസരം കൂടിയാണ്. ഏഷ്യൻ രാജ്യങ്ങൾ കടന്ന് അമേരിക്കയിലും യൂറോപ്പിലും യുവത്വത്തിനും ഇന്നത് ഹരം. പുകയില ഉപയോഗിക്കുന്നതും പുകയില ഇല്ലാത്ത ഹെർബൽ ഹുക്കകളും ഇന്ന് വ്യാപകം. ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്ന് പറയുമ്പോഴും കാൻസറിനും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകുന്ന നിരവധി ഘടകങ്ങൾ ഹുക്ക വലിയിൽ ഉൾപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം. എന്താണ് ഹുക്കയുടെ ചരിത്രം? എന്തുകൊണ്ടാണ് ഇന്ന് ഹുക്കവലി വ്യാപകമാകുന്നത്? ഹുക്ക വലിക്കുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കേണ്ടതാണോ?
HIGHLIGHTS
- കൊൽക്കത്തയിലെ ഹുക്ക ബാറുകളുടെ നിരോധനം ഹൈക്കോടതി റദ്ദാക്കിയതിനു പിന്നിൽ?
- കസ്റ്റമേഴ്സിനെ ‘മാടിവിളിക്കുന്ന’ കൊൽക്കത്തയിലെ ഹുക്ക ബാറുകളുടെ ചരിത്രം
- കോടികൾ മറിയുന്ന കൊൽക്കത്തയിലെ ഹുക്ക ബിസിനസ്സിനെക്കുറിച്ച്