മക്കളെക്കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്ന ചൊല്ല് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിനാകും ഏറ്റവുമധികം ചേരുക. ഏറ്റവുമൊടുവിൽ കോൺഗ്രസിന്റെ തലമുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ഒരിക്കൽകൂടി അതോർമിപ്പിച്ചിരിക്കുന്നു. എ.കെ. ആന്റണിക്കെതിരെ ഒരക്ഷരം പറയാൻ ധൈര്യം അനുവദിക്കാത്ത കോൺഗ്രസുകാർ ബിബിസി ഡോക്യുമെന്ററിയിൽ അനിൽ ആന്റണിയുടെ മേൽ പൊങ്കാലയിട്ടു. എപ്പോൾ പ്രതിരോധത്തിലാകുന്നോ, അപ്പോൾ രാജിവച്ചൊഴിയുകയെന്നതാണു പദവികളോട് ആന്റണി സ്വീകരിച്ചിരുന്ന നിലപാട്. ആ വഴി സ്വീകരിച്ച് മകൻ വിവാദങ്ങൾ അവസാനിപ്പിച്ചെങ്കിലും ആന്റണിക്കു മേൽ അതുണ്ടാക്കിയ പഴി മാറാൻ കാലമെടുക്കുമെന്ന് ആന്റണിക്കു തന്നെയറിയാം. ദീർഘകാലം പ്രതിരോധമന്ത്രിയായിരുന്ന ആന്റണി ഇത്രയും പ്രതിരോധത്തിലായ സന്ദർഭം ഇതിനു മുൻപുണ്ടായിട്ടുണ്ടോ എന്നു സംശയം. പ്രാദേശിക– ദേശീയ പാർട്ടികളിലെ മക്കൾ രാഷ്ട്രീയത്തിന്റെ ചർച്ച അനിൽ ആന്റണിയെ ചുറ്റിപ്പറ്റി നടക്കുമ്പോൾ, മറ്റു ചില ‘മക്കളുടെ’ കാര്യം കൂടി പരിശോധിച്ചാലോ? ഒപ്പം മരുമക്കളുടെയും!
HIGHLIGHTS
- അനിൽ ആന്റണിയുടെ രാജിക്കു പിന്നാലെ മക്കൾ രാഷ്്ട്രീയം വീണ്ടും വാർത്തകളിൽ നിറയുമ്പോൾ
- ദേശീയ രാഷ്ട്രീയത്തിലും തിളങ്ങി ‘മക്കൾ’
- കേരളത്തിലെ രാഷ്ട്രീയ കക്ഷികളിലെ മക്കൾ രാഷ്ട്രീയ മാതൃക