ADVERTISEMENT

വിമർശനവും പ്രതിഷേധ സ്വരങ്ങളും കടുത്തതോടെ, ഒടുവിൽ ജനുവരി 30ന് കാർത്യായനിയമ്മയുടെ പരിചരണം ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു. പരിചരിക്കാൻ ആളില്ലാത്ത അവസ്ഥയായ കാർത്യായനിയമ്മയെ ആലപ്പുഴയിലെ പാലിയേറ്റീവ് കെയർ സെന്ററിലേക്കാണു മാറ്റിയത്. രാജ്യത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവായ ആലപ്പുഴ ചേപ്പാട് പടീറ്റതിൽ കാർത്യായനിയമ്മയുടെ ദുരിത ജീവിതത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്നിട്ടും, ഇതിനെതിരെ ചെറുവിരൽ പോലും അനക്കാതിരുന്ന അധികൃതരുടെ നടപടി ഏറെ വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാര ജേതാവായ കാർത്യായനിയമ്മ 92–ാം വയസ്സുവരെ ജോലിക്കു പോയിരുന്നു. ഒട്ടേറെ കോമൺവെൽത്ത് ജേണലുകളിലും ഇടംപിടിച്ചിട്ടുണ്ട്. കാർത്യായനിയമ്മയുടെ നേട്ടങ്ങളെക്കുറിച്ച് അറിയാം, ഒപ്പം, വാർധക്യസഹജ രോഗത്തെ തുടർന്നു സംഭവിച്ച സ്വപ്നഭംഗത്തെക്കുറിച്ചും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com