സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് സഞ്ജുവും ലക്ഷ്മിയും. ടിക് ടോക്കിലൂടെ ആരംഭിച്ച് യൂട്യൂബിലും റീൽസിലുമെല്ലാം നിറയെ കണ്ടന്റുകളുമായി കയ്യടി വാങ്ങിയവരാണ് ഇരുവരും. ജീവിതത്തിലെ ഒരു പുതിയ സന്തോഷമിപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണിവർ. രണ്ടാമത്തെ കുഞ്ഞ് പിറന്നു എന്ന സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയ വഴി ഇരുവരും അറിയിച്ചത്.
‘ഞങ്ങൾക്കൊരു ആൺകുഞ്ഞു പിറന്നു’ എന്നാണ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. മാസങ്ങൾക്ക് മുമ്പ് കുട്ടി ജനിക്കാൻ പോകുന്ന വിവരം സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും അറിയിച്ചത്. ഗർഭിണിയായിരുന്ന സമയത്തും ലക്ഷ്മി സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നു. പോസ്റ്റിന് താഴെ ആശംസകളുമായി നിരവധി പേരാണെത്തുന്നത്.
Content Summary: Lekshmi and Sanju blessed with a baby