ADVERTISEMENT

ജിമ്മും വ്യായാമവുമൊന്നും അനീത്തിന്റെ ജീവിതത്തിന്റെ ഭാഗമേ ആയിരുന്നില്ല. ബോഡിബിൽഡിങ്ങിനെപ്പറ്റി ഒരിക്കലും ചിന്തിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് പാരാ ബോഡിബിൽഡിങ് മത്സരത്തിൽ മിസ്റ്റർ ഇന്ത്യയാണ് അനീത്. സ്വപ്നം പോലും കാണാത്ത ആഗ്രഹം എത്തിപ്പിടിക്കാനാകട്ടെ അനീത്തിന് ജീവിതത്തിൽ വിലപ്പെട്ട പലതും നഷ്ടമാവേണ്ടി വന്നു. എന്നാൽ, ആഗ്രഹങ്ങളിലൊരിക്കൽ പോലും ഇല്ലായിരുന്നെങ്കിലും ഇന്ന് അനീത്തിന് ജീവനും സ്വപ്നവും ബോഡിബിൽഡിങ്ങാണ്. കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ നടന്ന പാരാ ബോഡിബിൽഡിങ് മത്സരത്തിൽ ചാംപ്യൻഷിപ് നേടിയ തിരുവനന്തപുരം മലയിൻകീഴ് സ്വദേശിക്ക് സ്വപ്നങ്ങളിലേക്ക് ഓടിക്കയറാനുള്ള ചവിട്ടുപടിയാണ് ഈ വിജയം. പ്രതിസന്ധികളെ വകവയ്ക്കാതെ ആത്മവിശ്വാസത്തോടെ ജീവിച്ച അനീത് പലർക്കും അതിശയമാണ്. ഒരപകടവും താങ്ങായി നിന്ന പ്രണയവും പിന്നീട് ജീവിതത്തിലുണ്ടായ മാറ്റങ്ങളുമെല്ലാം അനീത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ‘‘ജീവിതത്തിൽ ഇതുവരെ ഞാൻ കേട്ടതിൽ വച്ച് മനസ്സിലാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അത്. ഒരു ഇരുപത്തിനാലുകാരന് അന്ന് കേട്ടതൊന്നും ആദ്യം മനസ്സിലായില്ല. അന്നുവരെ ഓടി നടന്ന വഴികളൊന്നും ഇനി ഒറ്റയ്ക്ക് ഓടിക്കയറാൻ എനിക്കാകില്ല എന്നു തിരിച്ചറിഞ്ഞ നിമിഷം’’– പക്ഷേ ആ വഴിത്താരയിൽ ഇടറി വീണില്ല അനീത്ത്. ഇന്ന് അദ്ദേഹത്തിന്റെ ജീവിതം കേരളത്തിനുതന്നെ വലിയ പ്രചോദനമാണ്. എന്താണ് അനീത്തിന് സംഭവിച്ചത്? അപകടത്തെ വലംകാലുകൊണ്ട് തട്ടിമാറ്റി എങ്ങനെയാണ് അദ്ദേഹം ബോഡിബിൽഡിങ്ങിന്റെ നേട്ടങ്ങളിലേക്കു കുതിച്ചു കയറിയത്? തന്റെ ജീവിതവും സ്വപ്നങ്ങളുമെല്ലാം ‘മനോരമ ഓൺലൈനു’മായി പങ്കുവയ്ക്കുകയാണ് അനീത്...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com