ADVERTISEMENT

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ വിമർശനവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മനുഷ്യൻ സകലതും വെട്ടിപ്പിടിച്ചതിന് ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ചു പ്രാണവായുവായിരുന്നു. കാശ് കൊടുക്കാതെ സുലഭമായി കിട്ടിയിരുന്ന ആ അവകാശം കൂടി കൊച്ചിക്കാർക്ക് ഇല്ലാതായിരിക്കുകയാണെന്ന് അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആരുടെ അനാസ്ഥയായാലും അധികാരികൾ ഇതിന് മറുപടി പറയണമെന്നും അശ്വതി പറഞ്ഞു. 

 

ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. നുണകൾക്കു മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിച്ചിരിക്കും. പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളിൽ, എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ് – അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

Content Summary: Aswathi Sreekanth on Brahmapuram issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com