ADVERTISEMENT

റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ റോബിൻ രാധാകൃഷ്ണന്റെ പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോബിൻ തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ‘രാവണയുദ്ധം ’ എന്നു പേരിട്ട ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും റോബിൻ തന്നെയാണ്. റോബിൻ നായകനായി പുറത്തുവരാനിരിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സന്തോഷ് ടി.കുരുവിള നിർമിക്കുന്ന ചിത്രത്തിലും റോബിൻ അഭിനയിക്കുന്നുണ്ട്. 

 

വേണു ശശിധരൻ ലേഖയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശങ്കർ ശർമ സംഗീത സംവിധാനം ചെയ്യുന്ന ചിത്രം റോബിൻ രാധാകൃഷ്ണൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമിക്കുന്നത്. 

 

നേരത്തെ ലോകേഷ് കനകരാജിന് നന്ദി പറഞ്ഞുകൊണ്ട് റോബിൻ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ലോകേഷ് കനകരാജായിരിക്കും റോബിന്റെ പുതിയ സിനിമയുടെ പോസ്റ്റർ പുറത്തുവിടുക എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. 

 

Content Summary: Ravanayudham First look poster released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com