കോഴിക്കോട്ടെ ഒരു ഒത്തുചേരൽ ചടങ്ങിനിടെയാണ് സിയയിൽ സഹദിന്റെ കണ്ണുടക്കുന്നത്. ആ സൗഹൃദം വളർന്നു. ഇരുവരും വീണ്ടും കണ്ടുമുട്ടി. തിരുവനന്തപുരത്തെ ഫാൻസി കടയിൽ ജോലി ശരിയായതോടെ സഹദ് താമസം അങ്ങോട്ടു മാറ്റിയപ്പോൾ സിയ അവിടെയും തേടിയെത്തി. പരിചയം പ്രണയത്തിലേക്കു വഴിമാറി. ഒന്നിച്ചുള്ള ജീവിതത്തെ പ്രകാശപൂരിതമാക്കാൻ ഇരുവർക്കുമൊപ്പം ഇന്ന് മറ്റൊരാൾ കൂടിയുണ്ട്. സബിയ സഹദ് എന്ന മകൾ. സിയ ജന്മം കൊണ്ട് ആണായിരുന്നു. സഹദ് പെണ്ണും. സ്വത്വം തിരിച്ചറിഞ്ഞുള്ള ജീവിതയാത്രയിൽ ഇരുവർക്കുമൊപ്പം വന്നെത്തിയതാണ് ‘ട്രാൻസ്’ ഐഡന്റിറ്റി. പിന്നീടു സിയയിൽനിന്നു സഹദ് ഗർഭം ധരിച്ചു. 10 മാസം വയറ്റിൽചുമന്നു പ്രസവിച്ച സഹദ് അങ്ങനെ സബിയയ്ക്ക് അച്ഛനായി. പ്രസവ ശസ്ത്രക്രിയയുടെ സമയത്ത് ലേബർ റൂമിനു പുറത്തു ടെൻഷനടിച്ചിരുന്ന സിയ, അമ്മയും. മകളെച്ചൊല്ലി ഇരുവർക്കും നിർബന്ധമുള്ളത് ഒരൊറ്റെ കാര്യത്തിൽ മാത്രം– ‘ഞങ്ങളുടെ കുഞ്ഞ് ഒരിക്കലും ട്രാൻസ് ആകരുത്’. ട്രാൻസ് ഐഡന്റിറ്റി സ്വീകരിച്ചതിനെക്കുറിച്ചും, തങ്ങളുടെ കൂട്ടായ്മകളെക്കുറിച്ചും, സമൂഹത്തിൽനിന്നു നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും സഹദും സിയയും സംസാരിക്കുന്നു.
HIGHLIGHTS
- ട്രാൻസ്മെൻ പ്രെഗ്‌നൻസിയിലൂടെയും പ്രസവത്തിലൂടെയും വാർത്തകളിൽ നിറഞ്ഞ സഹദും സിയയും സംസാരിക്കുന്നു, ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ച്, പ്രണയത്തെക്കുറിച്ച്, ഒന്നിച്ചുള്ള ജീവിതത്തെക്കുറിച്ച്, മകൾ സബിയയെക്കുറിച്ച്...