ADVERTISEMENT

കോവിഡും ലോക്ഡൗണുമൊക്കെ വല്ലാത്ത മടുപ്പായിരുന്നെങ്കിലും പലർക്കും അതൊരു അനുഗ്രഹം കൂടിയായിരുന്നു. പുതിയ കാര്യങ്ങൾ പഠിക്കാനും ഇതുവരെ ചെയ്യാത്ത പല കാര്യങ്ങൾ ചെയ്യാനുമൊക്കെ കോവിഡൊരു കാരണക്കാരനായി. കോവിഡ് കാലത്ത് അങ്ങ് ഇംഗ്ലണ്ടിലിരുന്ന് നാട്ടുകാരുടെ മൊത്തം കയ്യടി വാങ്ങി കൂട്ടിയിരിക്കുകയാണ് മലപ്പുറം സ്വദേശികളായ ദമ്പതികൾ. കോവിഡ് കാലത്ത് തുടങ്ങിയ യൂട്യൂബ് ചാനലാണ് മലപ്പുറത്തുകാരെ ഹിറ്റാക്കിയത്. വെറുതെ വിഡിയോ ഹിറ്റായതു മാത്രമല്ല, ലണ്ടനിലെ മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ കപ്പിൾ പുരസ്കാരവും ഇവർക്കു തന്നെയാണ്. 

 

15 വർഷമായി ലണ്ടനിലാണ് അനൂപ് പരമേശ്വരനും ഭാര്യ മൃദുല തെക്കേപ്പാട്ടും. കോവിഡ് കാലത്ത് ലോക്ഡൗണും വർക്ക് ഫ്രം ഹോമുമായി മുഴുവൻ സമയം വീട്ടിലിരിക്കേണ്ടി വന്നപ്പോഴാണ് യൂട്യൂബ് ചാനലിനെക്കുറിച്ച് ഇരുവരും ചിന്തിച്ചത്. വീട്ടിലിരിപ്പിന്റെ മടുപ്പ് മാറ്റാൻ വേണ്ടിയാണ് വിഡിയോകൾ അപ്‌ലോഡ് ചെയ്ത് തുടങ്ങിയത്. വീട്ടിലെ കൊച്ചു കൊച്ചു രസങ്ങൾ, തമാശകൾ, ഇണക്കങ്ങൾ, പിണക്കങ്ങൾ എന്നിവയെല്ലാം പറയുന്ന കുഞ്ഞു വിഡിയോകളാണ് ഇടുന്നത്. നിലവിൽ ചാനൽ  3.17 ലക്ഷം പേർ ഫോളോ ചെയ്യുന്നുണ്ട്.

 

അവധി ദിവസങ്ങളിലാണ് വിഡിയോടെ ചിത്രീകരണവും എഡിറ്റിങ്ങുമെല്ലാം പൂർത്തിയാക്കുന്നത്. മക്കളായ അനന്യയും മാധവനും സഹായത്തിനൊപ്പമുണ്ട്. മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിൽ പഠിക്കുന്ന കാലത്ത് ജില്ലാ തലത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്  അനൂപ്. തലശ്ശേരി സ്വദേശിയായ മൃദുലയും നേരത്തെ ടിക്ടോക് വിഡിയോകൾ ചെയ്തിരുന്നു. 

 

Content Summary: Youtube channel by Malayale Couple in Engaland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com