ADVERTISEMENT

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമൃത നായർ. നിരവധി സീരിയലുകളിലൂടെയും ഷോകളിലൂടെയും ഹിറ്റായി മാറിയ അമൃത സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. യൂട്യൂബ് വിഡിയോകളിലൂടെ അമൃതയുടെ അമ്മയും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇപ്പോഴിതാ അമ്മയുടെ അസുഖത്തെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് അമൃത. 

മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ അമ്മയുടെ ആരോഗ്യാവസ്ഥയെ കുറിച്ചാണ് അമൃത പറയുന്നത്. പെട്ടെന്ന് ഒരു ദിവസം ലൊക്കേഷനിൽ വെച്ച് അമ്മയ്ക്ക് നെഞ്ചു വേദന വന്നു. പിന്നാലെ തല കറങ്ങി വീണു. ആശുപത്രിയിൽ കാണിച്ചെങ്കിലും മൈനർ അറ്റാക്കിന്റെ ലക്ഷണമാണെന്നാണ് ഡോക്ടർ പറഞ്ഞത്. വീട്ടിൽ തിരിച്ചെത്തി വീണ്ടും അതേ അവസ്ഥ വന്നെന്നും ആശുപത്രിയിലെത്തിയപ്പോഴാണ് യൂട്രസിൽ ഫൈബ്രോയ്ഡ് ഉണ്ടായിരുന്നു എന്നറിഞ്ഞതെന്നും അമൃത വിഡിയോയിൽ പറഞ്ഞു. 

amrutha-nair-about-her-mother-surgery1
Image Credits: Instagram/amruthanair_official_

പല തവണ ബ്ലീഡിങ് വന്നെങ്കിലും അതൊന്നും കാര്യമാക്കാതിരുന്നതുകൊണ്ട് ഇനി സർജറി മാത്രമേ വഴിയുള്ളു എന്നും യൂട്രസ് റിമൂവ് സർജറിക്ക് പോകുമ്പോൾ അമ്മയ്ക്ക് ടെൻഷനുണ്ടെന്നും താരം പറ​ഞ്ഞു. ഇതോടൊപ്പം തന്നെ ഇത്തരം പ്രശ്നങ്ങളുണ്ടായാൽ എല്ലാവരും ശ്രദ്ധിക്കണമെന്നും അമൃത വിഡ‍ിയോയിൽ പറഞ്ഞു. 

Content Summary: Amrutha Nair about her mother Surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com