ADVERTISEMENT

സീരിയലിലൂടെയും കോമഡി ഷോകളിലൂടെയും മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് വിനോദ് കോവൂർ. കഴിഞ്ഞ ദിവസം ഒരു ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് നടന്ന ഹൃദയഹാരിയായൊരു സംഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ. ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് കണ്ട  തൊണ്ണൂറ്റിയൊന്നുകാരിയായ തത്തു എന്ന അമ്മയെ കുറിച്ചുള്ള കുറിപ്പാണ് വൈറലാകുന്നത്. 

Read More: 'ഞാൻ തന്നെ ഞെട്ടിപ്പോയിട്ടുണ്ട് പലപ്പോഴും’; വീട്ടിലെ കഥ പറഞ്ഞ് ഹിറ്റ് ആയ 'നാണംകുണുങ്ങി' നീതൂസ്

ലൊക്കേഷനിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി ജീവിക്കുന്ന അമ്മയ്ക്ക് ഒൻപത് മക്കളുണ്ട്. ആരും അമ്മയെ സംരക്ഷിക്കാൻ തയ്യാറല്ല. കഴിഞ്ഞ ദിവസം ചാക്കുമായ് ഉയരത്തേക്ക് കയറാൻ ബുദ്ധിമുട്ടുമ്പോഴാണ് അമ്മയെ കണ്ടത്. ഇതെല്ലാം പെറുക്കി വിറ്റാലേ എന്തേലും കിട്ടു, അതുകൊണ്ടാണ് അവർ ജീവിക്കുന്നതെന്നു പറഞ്ഞപ്പോൾ സങ്കടം തോന്നി. പൈസ കൊടുത്തെങ്കിലും ആദ്യം അമ്മ മടിച്ചെന്നും വിനോദ് കോവൂർ ഫേസ്ബുക്കിൽ കുറിച്ചു. 

തത്തുവിന്റെ കൂടെ ഫോട്ടോ എടുത്തതിന് ശേഷമാണ് പിരിഞ്ഞതെന്നും കൊയ്ത്ത് കഴിഞ്ഞ പുഞ്ചപാടത്തു കൂടെ വീട് ലക്ഷ്യമാക്കി അമ്മ നടന്ന് നീങ്ങുന്നത് ഒരു വല്ലാത്ത കാഴ്ച്ചയായിരുന്നു എന്നും വിനോദ് കോവൂർ കുറിച്ചു. ഈ അമ്മയെ കണ്ടപ്പോൾ ‘കന്മദം’ സിനിമയിലെ ലാലേട്ടന്റെ കൂടെ അഭിനയിച്ച അമ്മയെ ഓർമ്മ വന്നു എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്.

Content Summary: Vinod Kovoor share heart touching experience in location

 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com