പ്രവീണിനെ പങ്കാളി തലയ്ക്കടിച്ചു, അടിവയറ്റിൽ ചവിട്ടി, ശ്വാസം മുട്ടിച്ചു; വെളിപ്പെടുത്തി 'സഹയാത്രിക'

praveen-nath-1.jpg.image.1248.650
പ്രവീൺ നാഥ്
SHARE

ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ മരണത്തിൽ പങ്കാളിയായിരുന്ന റിഷാനയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി സഹയാത്രിക കൂട്ടായ്മ. റിഷാനയില്‍നിന്നും പലതവണ മാനസികവും ശാരീരികവുമായ പീഢനങ്ങൾ പ്രവീണിനു നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതിൽ മാനസികമായി വിഷമത്തിലായിരുന്നുവെന്നും സഹയാത്രിക സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. വിവാഹത്തിനു ശേഷം പ്രവീൺ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയതെന്നും അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് സഹയാത്രികയിൽവെച്ച് ഞങ്ങളോട് തുറന്ന് പറഞ്ഞിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. 

'ഏപ്രിൽ 2ന് റിഷാന ഐഷു കസേര കൊണ്ട് പ്രവീണിന്റെ തലക്കും അടിച്ചു.  തലയ്ക്ക് സാരമായ പരിക്കേറ്റ പ്രവീണിനെ സുഹൃത്തുക്കൾ  തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും ഡോക്ടർ നോട്‌ അപകടം സംഭാവിച്ചതാണ് എന്നാണ് പ്രവീൺ പറഞ്ഞത്. പിന്നീട് ഏപ്രിൽ 10 നു റിഷാന, പ്രവീണിനെ അടിവയറ്റിൽ ചവിട്ടുകയും ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും ഉണ്ടായി. വൈകിട്ട് സഹയാത്രിക ടീം നെ വിവരം അറിയിച്ച പ്രവീണിനെ ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആവശ്യമായ ചികിത്സ നേടിയ പ്രവീൺ ഏപ്രിൽ 10 നും ഏപ്രിൽ 2 നും തനിക്ക് സംഭവിച്ച അതിക്രമങ്ങളെ കുറിച്ച് ഡോക്ടറോട്‌ വിശദീകരിക്കുകയും അവയെല്ലാം രേഖപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് ബന്ധപെട്ടപ്പോൾ പ്രവീൺ റിഷാനക്ക്‌ എതിരെ ക്രിമിനൽ കുറ്റം ചുമത്താൻ വിസമ്മതിച്ചു.

ഏപ്രിൽ 20 നു രാത്രി പ്രവീണിന് റിഷാനയിൽ നിന്നും പല തരത്തിൽ ഉള്ള ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നു. റിഷാന പ്ര വീണ നെ കത്തികൊണ്ട് മുറിപ്പെടുത്താൻ ശ്രമിച്ചു, ശ്വാസം മുട്ടിക്കാൻ നോക്കി , ലൈംഗിക പീഡനം, ഒരു ട്രാൻസ് മാൻ എന്ന രീതിയിൽ അപമാനിക്കുന്ന വീഡിയോ എടുത്തു സാമൂഹ്യ മാധ്യമത്തിൽ പങ്കിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പലതും അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നു എന്നും സഹയാത്രിക പ്രസ്താവനയിൽ വ്യക്തമാക്കി.ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായുള്ള സംഘടനയാണ് സഹയാത്രിക.

പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം:

Content Summary: Sahayathrika alligation against Rishana Aishu related to death of Transman Praveen nath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS