ADVERTISEMENT

എല്ലാ ബന്ധങ്ങളെയും പോലെത്തന്നെ ദാമ്പത്യ ജീവിതത്തിലും ഉയർച്ചകളും താഴ്ചകളും ഉണ്ടാവാം. എന്നാൽ അത് എങ്ങനെ നോക്കിക്കാണുന്നു അല്ലെങ്കിൽ പരിഹരിക്കുന്നു എന്നതിലാണ് നമ്മുടെ മികവ്. 24 മണിക്കൂറും ഒരുമിച്ച് കഴിയുന്നവർ, മാറ്റമില്ലാത്ത ദിനചര്യ, തിരക്കുള്ള ജീവിതം ഇതിനൊക്കെ ഇടയിൽ ദാമ്പത്യത്തിൽ വിരസത അനുഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അതിൽ മാറ്റങ്ങൾ കൊണ്ട് വരാൻ നമ്മൾ ശ്രമിക്കുന്നിടത്താണ് ദൃഢമായ ദാമ്പത്യ ബന്ധം ഉടലെടുക്കുന്നത്. ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാം. ചെറിയ ചില നുറുങ്ങു വഴികൾ ഇതാ.

∙ യാത്ര പോകാം 

പങ്കാളികൾ തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിൽ യാത്രകൾക്ക് വലിയൊരു പങ്കുണ്ട്. യാത്രയിലുടനീളം തമ്മിൽ പങ്കുവയ്ക്കുന്ന വാക്കുകളും ഓർമകളും നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. യാത്ര പോകുന്നത് നിങ്ങൾ രണ്ട് പേരും മാത്രമാണെന്ന് ഉറപ്പുവരുത്തുക. കാരണം പങ്കാളികളിൽ സ്വകാര്യ യാത്രയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്.

∙ ഇത്തിരി റൊമാന്റിക് ആയാലോ 

ദാമ്പത്യജീവിതത്തിൽ റൊമാൻസിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട് തന്നെ സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ ഒന്ന് മാറ്റിപ്പിടിച്ച് എന്തെങ്കിലും വ്യത്യസ്തതകൾ കൊണ്ട് വരാൻ ശ്രമിക്കാം. ബെഡ്‌റൂം അലങ്കരിക്കുകയോ, ഡ്രസ്സിങ്ങിൽ പങ്കാളിക്ക് വേണ്ടി മാറ്റങ്ങൾ കൊണ്ടുവരുകയോ ആകാം.  

Read More: ‘വലിയ സ്വപ്നം കാണൂ, കൂടുതൽ തിളങ്ങൂ’, ഗ്ലാമറസ് ലുക്കിൽ ശിൽപ ഷെട്ടി, ചിത്രങ്ങൾ

∙ സമ്മാനങ്ങൾ നൽകാം 

സമ്മാനങ്ങൾ കൈമാറാനായി പിറന്നാളോ, ആനിവേഴ്സറിക്കായോ കാത്തിരിക്കാതിരിക്കാം. ചെറിയ കാര്യങ്ങൾക്ക് തന്നെ പരസ്പരം അഭിനന്ദിക്കാൻ ശ്രമിക്കാം. കുഞ്ഞു കുഞ്ഞു സമ്മാനങ്ങൾ പരസ്പരം കൈമാറാൻ ശ്രമിക്കുക. ഇത് പങ്കാളികളിൽ സന്തോഷവും ആത്മാർഥതയും ആത്മവിശ്വാസവും കൂട്ടും. ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാൻ പുറത്തു പോകുന്നതും, സിനിമ കാണാൻ പോകുന്നതുമൊക്കെ നല്ലതാണ്. 

Content Summary: Tips for a healthy, happy Family Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com