‘കഴിഞ്ഞു പോയത് ചികഞ്ഞെടുക്കാനോ വിഷമിക്കാനോ ഇല്ല, ഞങ്ങൾ വീണ്ടും വന്നു ഗയ്സ്’: അപർണ ആൻഡ് ജീവ ഈസ് ബാക്ക്

aparna-jeeva
Image Credits: Instagram/iamjeevaa
SHARE

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് അപർണയും ജീവയും. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ ഇരുവർക്കും നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ പുതിയ യൂട്യൂബ് ചാനലുമായെത്തിയിരിക്കുകയാണ് ഇരുവരും. അപർണ ഓഫീഷ്യൽസ് എന്നാണ് ചാനലിന്റെ പേര്. അഞ്ച് മാസം മുമ്പ് ഇരുവരും ചില പ്രശ്നങ്ങൾ കാരണം പഴയ യൂട്യൂബ് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. 

‘പഴയ ചാനലിന് 5 ലക്ഷത്തോളം സബ്്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്നു. കഴിഞ്ഞുപോയ കാര്യം ചികഞ്ഞെടുക്കാനോ, അതേക്കുറിച്ച് വീണ്ടും പറയാനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതോര്‍ത്ത് വിഷമിക്കാനല്ല ഈ വീഡിയോ ചെയ്യുന്നത്. വിഷമിപ്പിക്കുന്ന തരത്തിലുള്ള പാസ്റ്റ് നമുക്കൊക്കെ ഉണ്ടാവും. അത് അവിടെയിട്ട് നാളെ നടക്കാന്‍ പോവുന്ന കാര്യങ്ങള്‍ക്കായി പ്രയത്‌നിക്കണം എന്നല്ലേ മോട്ടിവേഷന്‍ സ്പീക്കേഴ്‌സ് ഒക്കെ പറയുന്നത്. ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ 5 മാസം വേണ്ടി വന്നു.‘ വിഡിയോയിൽ പറഞ്ഞു.

aparna-jeeva1

യൂട്യൂബ് ഇല്ലാതിരുന്ന ഈ 5 മാസം ഒരുപാട് സമയം കിട്ടിയെന്നും, ശരിക്കും അത് ആസ്വദിച്ചെന്നും ഇരുവരും വിഡിയോയിൽ പറഞ്ഞു. ‘മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ ആക്റ്റീവായിരുന്നെങ്കിലും ഞങ്ങളുടെ ചളികൾ വാരി വിതറാനും ഒരുപാട് നേരം സംസാരിക്കാനും കഴിയുക യൂട്യൂബ് വഴിയാണ്. ഈ അഞ്ച് മാസം ഒരുപാട് പേർ ഞങ്ങളെ അന്വേഷിച്ചു. റെഗുലറായി വിഡിയോ ചെയ്യുെന്ന് ഉറപ്പു പറയുന്നില്ല. നിങ്ങൾ ഞങ്ങളെ മിസ് ചെയ്യുന്നുണ്ടെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക‘ എന്നും ഇരുവരും വിഡിയോയിൽ പറഞ്ഞു. 

ഷിട്ടുമണിയുടെ പേരാണ് ഐശ്വര്യം. അപര്‍ണ തോമസ് ഒഫീഷ്യൽ എന്നാണ് ഇപ്പോള്‍ ചാനലിന് പേര് കൊടുത്തിട്ടുള്ളത്. ചിലപ്പോള്‍ അത് മാറിയേക്കാമെന്നും വിഡിയോയിൽ പറഞ്ഞു. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ഇവരുടെ തിരിച്ചുവരവിന് ആശംസ അറിയിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS