അംബാനി കുടുംബത്തിൽ ഒരു കുഞ്ഞതിഥി കൂടി, ആകാശിനും ശ്ലോകയ്ക്കും പെൺകുഞ്ഞ് പിറന്നു

akash-and-shloka-ambani-welcome-second-child
Image Credits: Instagram
SHARE

അംബാനി കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി. മുകേഷ് അംബാനി - നിത അംബാനി ദമ്പതികളുടെ മൂത്ത മകനായ ആകാശ് അംബാനിക്കും ശ്ലോക മേത്തയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. കഴിഞ്ഞ ദിവസമാണ് ശ്ലോക ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. 

Read More: ‘ഭാര്യ തോൽക്കുന്നത് കാണാൻ കഴിയില്ല’, സൗന്ദര്യ മത്സര വേദിയിലെത്തി കിരീടം എറിഞ്ഞുടച്ച് ഭർത്താവ്

നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിനിടെയാണ് താൻ ഗർഭിണിയാണെന്ന വിവരം ശ്ലോക അറിയിച്ചത്. അന്ന് ലഹങ്കയിലുള്ള ശ്ലോകയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് അംബാനി കുടുംബം. 

akash-and-shloka-ambani-welcome-second-child1
ശ്ലോക മേത്ത

മർച്ച് 2019ലാണ് ആകാശും ശ്ലോകയും തമ്മിലുള്ള വിവാഹം നടന്നത്. ഡിസംബർ 202ന് ഇവർക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചു. പൃഥ്വി അംബാനി എന്നാണ് മകന്റെ പേര്. 

Content Summary: Akash and Shloka Ambani welcome second child

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS