‘കാത്തിരിപ്പിന്റെ നിമിഷങ്ങൾ, പരസ്പരം ചേർത്തുപിടിച്ച് സ്നേഹയും ശ്രീകുമാറും’, വൈറലായി വിഡിയോ

sneha-sreekumar-viral-pregnancy-video
Image Credits: Instagram/sreekumarsneha
SHARE

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ജോഡിയാണ് സ്നേഹയും ശ്രീകുമാറും. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. സമൂഹ മാധ്യമങ്ങളിലൂടെ ഗർഭകാല വിശേഷങ്ങളെല്ലാം പങ്കുവക്കുന്ന സ്നേഹയുടെയും ശ്രീകുമാറിന്റെയും പുത്തൻ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നിറവയറിലുള്ള ഒരു മ്യൂസിക്കൽ വിഡിയോ ആണ് ആരാധകരുമായി പങ്കുവച്ചത്. 

‘പൊന്നൂഞ്ഞാലി’ എന്ന ഗാനത്തിന്റെ ദൃശ്യവിഷ്കാരമാണ് ഇത്തവണ ഇരുവരും പ്രേക്ഷകർക്കായി ഒരുക്കിവച്ചത്. സ്നേഹത്തോടെ കുഞ്ഞിനെ കാത്തിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും സന്തോഷമാണ് വിഡിയോയിലുടനീളം. ഭാര്യയെ സ്നേഹത്തോടെ താലോലിക്കുന്ന ശ്രീകുമാറും സ്നേഹയുടെ നൃത്തച്ചുവടുകളുമെല്ലാം മനസ്സിന് കുളിർമയേകുന്ന കാഴ്ചയാണ്. 

sneha-sreekumar-celebrates-valakkappu

അബ്ബാദ് റാം മോഹനാണ് വിഡിയോ സംവിധാനം ചെയ്തത്. നിരവധിപേരാണ് പ്രിയപ്പെട്ടവർക്ക് ആശംസകളുായെത്തുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS