‘ഏത് ലോകത്തായാലും ആ ചിരി മായാതിരിക്കട്ടേ, ഇത്ര വേഗം വേണ്ടായിരുന്നു’; നോവായി സുധിയുടെ വിയോഗം

kollam-sudhi1
SHARE

കൊല്ലം സുധിയുടെ വിയോഗത്തിൽ അനുശോചനവുമായി നസീർ സംക്രാന്തി. വാർത്ത അറിഞ്ഞപ്പോൾ ഞെട്ടലുണ്ടായെന്നും പെട്ടെന്ന് പിരിഞ്ഞ് പോകുമെന്ന് കരുതിയില്ലെന്നും നസീർ പറഞ്ഞു. സുബി മരിച്ചിട്ട് ഒരുപാട് ദിവസമായില്ല. അതിനിടയിലാണ് അടുത്തതും. നല്ലൊരു സുഹൃത്തിനെ കൂടിയാണ് നഷ്ടമായത്. വർഷങ്ങളായി ഞങ്ങൾ ഒരുമിച്ച് പ്രോഗ്രാമുകൾ ചെയ്യുന്നുണ്ട് – നസീർ പറഞ്ഞു. 

Read More: ‘വീടെന്ന സ്വപ്നം പൂർത്തിയാക്കാതെയാണ് അവൻ പോയത്, അന്നവൻ ഒരുപാട് കരഞ്ഞിരുന്നു’; വേദനയോടെ ഉല്ലാസ് പന്തളം

സെറ്റിൽ എപ്പോഴും സംസാരിച്ച് കൊണ്ടിരിക്കുന്ന വ്യക്തിയാണ് സുധി. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും. സ്ക്രീനിൽ കാണുന്ന പോലെ ചിരിച്ച മുഖമാണ് എപ്പോഴും. എന്ത് വേഷങ്ങൾ ചെയ്യാൻ പറഞ്ഞാലും കൃത്യതയോടെ ചെയ്യുന്ന കലാകാരനാണ് സുധിയെന്നും നസീർ സംക്രാന്തി പറഞ്ഞു. 

Read More: ‘ഒരു പുലർകാലം മായ്ച്ചുകളഞ്ഞ പുഞ്ചിരി, വിശ്വസിക്കാൻ വയ്യ സുധിച്ചേട്ട’; കണ്ണീരോടെ സഹപ്രവർത്തകർ

സുധിയുടെ വിയോഗത്തിൽ ഏറെ ദുഃഖത്തിലാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. ‘എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടന്‍ ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളു. അദ്ദേഹം ഇപ്പോള്‍ ഏത് ലോകത്തായാലും ആ ചിരി മാഞ്ഞുപോകാതിരിക്കട്ടെ. ഇത്ര വേഗം കൊണ്ടുപോകേണ്ടതില്ലായിരുന്നു’– ലക്ഷ്മി പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS