ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ ലിന്റു റോണി അഭിനയത്തിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവക്കാറുണ്ട്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കുഞ്ഞു ജനിക്കാൻ പോകുന്ന സന്തോഷത്തിലാണ് ലിന്റു. ഇപ്പോഴിതാ നിറവയറിൽ ലിന്റു പങ്കുവച്ച ഡാൻസ് വിഡിയോ വൈറലാകുന്നു.
റീൽസിലെ ഹിറ്റ് പാട്ടുകൾക്കാണ് ലിന്റു നൃത്തം ചെയ്തത്. രണ്ട് വിഡിയോ പങ്കുവച്ചു. ഒന്നിൽ സുഹൃത്തുക്കളോടൊപ്പമാണ് നൃത്തം ചെയ്യുന്നത്. നീല സാരിയിലാണ് ഡാൻസ്. വളകാപ്പ് ദിവസത്തെ വിഡിയോ ആണ് ലിന്റു പങ്കുവച്ചത്.
‘അമ്മയാവാനുള്ള കൗണ്ട് ഡൗൺ. 37 ആഴ്ച പിന്നിട്ടു. എല്ലാം ദൈവാനുഗ്രഹം. മനോഹരമായൊരു യാത്രയായിരുന്നു ഇത്’. ലിന്റു വിഡോയോയ്ക്കൊപ്പം കുറിച്ചു.