സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയെ. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം ആരാധകരുമായി സിന്ധു പങ്കുവക്കാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി സിന്ധുവും മൂന്നു മക്കളും തായ്‍ലാന്റ് യാത്രയായിരുന്നു. ഇപ്പോഴിതാ യാത്രയിൽ ദിയ കൃഷ്ണ (ഓസി) ഇല്ലാത്തതെന്താണെന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് സിന്ധു.
‘ഈ ട്രിപ്പില്‍ ഓസി എന്താണ് വരാത്തതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. കുറേപേര്‍ അതേക്കുറിച്ച് ചോദിച്ചിരുന്നു. ഓസിയെ വിളിച്ചില്ലേ എന്നാണ് ചോദ്യങ്ങള്‍. വിളിക്കാഞ്ഞിട്ടല്ല, ഓസി നേരത്തെ ഇവിടേക്ക് വന്നിട്ടുണ്ട്. ഒരിക്കല്‍ പോയ സ്ഥലത്ത് വീണ്ടും പോവുന്ന ട്രിപ്പാണെങ്കില്‍ ഓസിക്ക് വല്യ താല്‍പര്യമില്ല’– സിന്ധു പറഞ്ഞു.

‘ഈ ട്രിപ്പ് ഞങ്ങള്‍ പെട്ടെന്ന് പ്ലാന്‍ ചെയ്തതാണ്. ഓസി വേറെന്തൊക്കെയോ തിരക്കുകളിലാണ്. ഓസിക്ക് കൂടി ടിക്കറ്റ് എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ വേണ്ട, അടുത്ത സ്ഥലത്ത് നമുക്ക് ഒന്നിച്ച് പോവാമെന്നായിരുന്നു മറുപടി. ഓസി വളരെ ഹാപ്പിയായി ബാംഗ്ലൂരില്‍ അടിച്ച് പൊളിച്ച് നടക്കുകയാണ്. ഞങ്ങളെത്തുമ്പോഴേക്കും അവളും തിരിച്ചെത്തുമെന്നും സിന്ധു കൃഷ്ണ പറഞ്ഞു. ഓസിയെക്കുറിച്ച് കുറേ ചോദ്യങ്ങളുണ്ട്. ഞാന്‍ ശരിക്കും അവളെ മിസ്സ് ചെയ്യുന്നുണ്ട്. ഇവര് നാല് പേരും ഉണ്ടെങ്കിലേ ഞാന്‍ ഹാപ്പിയാവുള്ളൂ’. – സിന്ധു പറഞ്ഞു.

യാത്രയുടെ വിശേഷങ്ങളെല്ലാം സിന്ധു വിഡിയോയിൽ പങ്കുവച്ചു. എപ്പോഴും ഹാപ്പി മോം ഒന്നുമല്ല, പക്ഷേ, അതിന് വേണ്ടി എപ്പോഴും ശ്രമിക്കാറുണ്ടെന്നും സിന്ധു പറഞ്ഞു. അണ്ടർ വാട്ടർ ആക്ടിവിറ്റിയൊക്കെ നേരിട്ട് എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയത് വലിയ സന്തോഷമാണ്. എനിക്ക് വലിയ ആഗ്രഹമില്ലെങ്കിലും ഞാന്‍ അത് കണ്ടിരിക്കണമെന്ന് അമ്മുവിന് നിര്‍ബന്ധമായിരുന്നു. കടലിനടയിലെ കാഴ്ചകളെല്ലാം കാണാനായി. ജീവിതത്തില്‍ ഇതും ഒരു എക്‌സ്പീരിയന്‍സാണ് – സിന്ധു വിഡിയോയിൽ പറഞ്ഞു.