7 വർഷത്തിനുള്ളിൽ അഞ്ച് സ്ത്രീകളുമായി ബന്ധം, സന്തോഷകരമായ കുടുംബ ജീവിതം, സീക്രട്ട് വെളിപ്പെടുത്തി യുവാവ്

man-says-secret-to-happy-marriage-is-cheating-wife-regularly
Representative image. Photo Credit: fizkes/istockphoto.com
SHARE

പരസ്പര ബഹുമാനവും വിശ്വാസവും സ്നേഹവുമൊക്കെയാണ് ദാമ്പത്യ ബന്ധത്തിന്റെ ദൃഢതയ്ക്കാവശ്യം എന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ വിശ്വാസ വഞ്ചനയ്ക്ക് സുഖകരമായ ദാമ്പത്യത്തിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ. ഭാര്യയെ കബളിപ്പിക്കുക എന്നതാണ് മികച്ച ദാമ്പത്യത്തിന് വേണ്ടതെന്നാണ് മുപ്പത്തിയാറുകാരനായ നേറ്റ് പറയുക. 

കഴിഞ്ഞ 7 വർഷത്തിനിടെ അഞ്ചു പേരുമായി തനിക്ക് അടുപ്പമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇദ്ദേഹം. ഭാര്യയുമായി ഇപ്പോഴും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടെന്നും യുവാവ് പ്രതികരിച്ചു.

‘വിവാഹിതരായ സ്ത്രീകളോടാണ് താൽപര്യം. പകൽ സമയങ്ങളിൽ ഇവരെ കാണാറുണ്ട്. പുറത്തു പോകുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യും. ഒരു സമയം ഭാര്യയ്ക്ക് പുറമെ, ഒരു സ്ത്രീയുമായി മാത്രമേ ബന്ധമുണ്ടാകു. കൂടുതൽ സ്ത്രീകളുമായി ഒരേ സമയം ബന്ധമുണ്ടാക്കിയാൽ സ്ട്രെസാകും. ജോലി സമയങ്ങളിലാണ് കൂടുതലായി ചാറ്റ് ചെയ്യാറുള്ളത്. വീട്ടിലേക്ക് പോകുന്നതിന് മുമ്പ് ചിത്രങ്ങളും ചാറ്റുകളുമെല്ലാം ഡിലീറ്റ് ചെയ്യും. കാമുകിമാർക്ക് വേണ്ടി പ്രത്യേക ബാങ്ക് അക്കൗണ്ടും ഉണ്ട്’. – നേറ്റ് പറഞ്ഞു. 

‘വിവാഹത്തിന് മുമ്പ് ഏകഭാര്യത്വത്തിൽ മാത്രമായിരുന്നു വിശ്വാസം. തന്നേക്കാൾ പത്തു വയസ്സു കൂടുതലുള്ള സഹപ്രവർത്തകയുമായാണ് ആദ്യമായി ബന്ധപ്പെട്ടത്. ഭാര്യയെ വഞ്ചിച്ചതിൽ ആദ്യം കുറ്റബോധം ഉണ്ടായിരുന്നു. പിന്നീടത് മാറി’. ഇത്തരം ബന്ധങ്ങൾ ദാമ്പത്യ ജീവിതം രസകരമാക്കാൻ സഹായിക്കുമെന്നും യുവാവ് പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS