ADVERTISEMENT

തൊരു വ്യക്തിയുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട കാലഘട്ടമാണ് വാർധക്യം. നമ്മളിൽ പലർക്കും ആശങ്കയുള്ളതും ആ കാലത്തെ കുറിച്ചാണ്. എപ്പോഴെങ്കിലും നിങ്ങൾ ഇക്കാര്യം ചിന്തിച്ചിട്ടുണ്ടോ? എങ്ങനെയാകും നിങ്ങളുടെ വാർധക്യം. അല്ലെങ്കിൽ രക്ഷിതാക്കളുടെ വാർധക്യ കാലത്ത് എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അസുഖബാധിതനായാൽ മക്കൾക്കും മറ്റുള്ളവർക്കും ബാധ്യതയാകുമെന്നു കരുതുന്നവരാണ് നല്ലൊരു ശതമാനം ആളുകളും. ആർക്കും ബുദ്ധിമുട്ടാകാതെ കഷ്ടപ്പെടാതെ വാർധക്യവും കടന്ന് നിത്യതയിലേക്കു മറയണമെന്നായിരിക്കും ഭൂരിപക്ഷത്തിന്റെയും മനസ്സിൽ. ഇന്നത്തെ അവസ്ഥയിൽ ഇത്തരത്തിൽ എത്രപേർക്ക് ഇതിനു സാധിക്കും?

സാമ്പത്തിക സുരക്ഷിതത്വം ഉള്ള മാതാപിതാക്കൾക്കും അഭ്യസ്തവിദ്യരും ജോലിസമ്പന്നരുമായ മക്കൾക്കും മരുമക്കൾക്കും രോഗമോ, വാര്ധക്യമോ തളർത്തുന്ന പ്രിയപെട്ടവരെ പരിചരിക്കുന്നതിൽ പരിമിതികളുണ്ട്. ഇത് ആരുടെയും കുറ്റമല്ല, സാഹചര്യങ്ങളുടെ സമ്മർദം മൂലം സംഭവിക്കുന്നതാണ്. മനസുണ്ടെങ്കിലും സമയക്കുറവും തിരക്കും മക്കൾക്കു മുന്നിലെ പ്രതിസന്ധികളാവുമ്പോൾ, താത്കാലികമായി വന്നുപോകുന്ന കെയർ ഗിവേഴ്സും, വീട്ടു ജോലിക്കാരും ഒരു ശാശ്വത പരിഹാരമാണോ? വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കു കേടുപാടു സംഭവിച്ചാൽ വിദഗ്ധരായ ടെക്‌നിഷ്യൻസിനെ അന്വേഷിച്ചുപോകുന്നവരാണ് നമ്മൾ. എന്നാൽ, നമ്മുടെ രക്ഷിതാക്കളുടെ കാര്യത്തിൽ ഈ ശ്രദ്ധ കാണിക്കുന്നില്ലെന്നതാണ് യാഥാർഥ്യം.

ഇത്തരം അവസ്ഥയിൽ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്നവരാകും വയോധികർ. കൃത്യമായ പരിചരണം, ഭക്ഷണം, സൗഹൃദങ്ങൾ, സമാധാനം ഇങ്ങനെ ആ പ്രായത്തിൽ ആഗ്രഹിക്കുന്നതെല്ലാം ഒരു കുടക്കീഴിൽ ലഭിച്ചാൽ എങ്ങനെയുണ്ടാകും? അതിനുള്ള ഉത്തരമാണ് സിഗ്നേചര്‍ ഏജ്ഡ്‌ കെയർ. ജീവിത സായാഹ്നത്തിൽ ശിഷ്ടകാലം സമാധാനത്തോടെ ജീവിച്ച്, സ്വസ്ഥമായി കണ്ണടയ്ക്കാൻ ഒരിടം. അതാണ് ജോസഫ് അലക്സ് ഒരുക്കിയ സിഗ്നേചര്‍ ഏജ്ഡ്‌ കെയർ. ‘നിങ്ങള്‍ അച്ഛനമ്മമാരെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അവരെ എന്നെ എൽപ്പിച്ചോളൂ, ഞാന്‍ പൊന്നുപോലെ നോക്കാം’– ജോസഫ് അലക്‌സിന്റെ വാക്കാണിത്. അത് വെറുംവാക്കല്ലെന്ന് മനസിലാകാന്‍ സിഗ്നേചര്‍ ഏജ്ഡ്‌ കെയറിന്റെ എറണാകുളം ചളിക്കവട്ടത്തെയും കാക്കനാട് കുന്നുംപുറത്തെയും മന്ദിരങ്ങള്‍ സന്ദർശിച്ചാല്‍ മതി. 

‘മക്കൾക്കും മരുമക്കൾക്കും ബുദ്ധിമുട്ടാവാതിരിക്കാൻ നിത്യ രോഗികളായ ഞങ്ങൾ സ്വയം മരിക്കുന്നു’ എന്ന ഡോക്ടർ ദമ്പതിമാരുടെ ആത്മഹത്യാകുറുപ്പിന് മുന്നിൽ കേരളം വിറങ്ങലിച്ചു നിന്നിട്ടു ദിവസങ്ങൾ മാത്രമേ ആകുന്നുള്ളൂ. പുതിയ ലോകത്തിന്റെ പരിഛേദമാണ് ആ കുറിപ്പിലൂടെ നമ്മൾ കണ്ടത്. വാർധക്യവും മരണവും ഒരു യാഥാർഥ്യമാണ്- മരണം പ്രവചനാതീതവും, എല്ലാ മരണങ്ങൾക്കും ഒരു കാരണവും കാണും. അവസാന നാളുകളിൽ പലപ്പോഴും തീരുമാനങ്ങൾ നമ്മുടേതല്ല, നമ്മോടു ചേർന്ന് നിൽക്കുന്നവരുടേതായിരിക്കും, അത് വൈകാരികവുമായിരിക്കും. നിങ്ങളുടെ വാർധക്യം എങ്ങനെ വേണമെന്ന് ഇപ്പോൾ നിങ്ങൾക്കും തീരുമാനിക്കാം. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തും സംഘത്തിനൊപ്പമോ ഒറ്റയ്ക്കോ പുതിയൊരു ലോകത്ത് പുതിയൊരു ജീവിതം വാർധക്യത്തിൽ ആരംഭിക്കാം. അതിനുള്ള അവസരമാണ് സിഗ്നേച്ചർ ഏജ്ഡ് കെയർ നൽകുന്നത്.

വൃദ്ധസദനമല്ല, കെയർ ഹോം

‘ഇതൊരു അഗതിമന്ദിരമോ വൃദ്ധസദനമോ അല്ല. പ്രായാധിക്യത്തില്‍ പ്രത്യേക ശ്രദ്ധയും പ്രൊഫഷണൽ നഴ്സിങ് കെയർ നൽകി പരിചരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2014ല്‍ സിഗ്നേചര്‍ ഏജ്ഡ്‌കെയറിനു തുടക്കമിട്ടത്. ഇത് വൃദ്ധസദനമല്ല, ഹോസ്പിസ്/കെയർ ഹോം ആണെന്ന് ഞാന്‍ പറയും. കാക്കനാട് കുന്നുംപുറം ന്യൂ സിവിൽ ലൈന്‍ റോഡിലെയും വെണ്ണല ചളിക്കവട്ടത്തെയും രണ്ടു മന്ദിരങ്ങളിലുമായി ഇതിനകം 1,600ലേറെ പേരെ പരിചരിച്ചു. 300ലധികം പേര്‍ അവര്‍ ആഗ്രഹിച്ചത് പോലെ സ്വസ്ഥവും സമാധാനപൂർണവുമായ മരണവും വരിച്ചു’- അലക്‌സ് പറയുന്നു.

സന്തോഷം, സമാധാനം

രണ്ടു യൂണിറ്റുകളിലുമായി 160 പേർക്കു കഴിയാം. ചളിക്കവട്ടം യൂണിറ്റിൽ കൂടുതലും കിടപ്പുരോഗികളും മരണാസന്നരായവരുമാണ്. ഇതില്‍ 40 വയസുള്ളവരും 102 വയസ് കഴിഞ്ഞവരുമുണ്ട്. പടമുകൾ യൂണിറ്റിൽ ഒരു പരിധി വരെ സ്വന്തമായി ദൈനംദിന കാര്യങ്ങൾ ചെയുന്നവരാണുള്ളത്. എന്നും രാവിലെയും വൈകിട്ടും ഓരോരുത്തരെയും കണ്ടു വിശേഷങ്ങള്‍ തിരക്കുന്ന അലക്‌സിന് മുഴുവൻ പേരെയും പേരെടുത്തറിയാം. അലക്‌സ് അവർക്ക് മകനും അലക്‌സിന് അവര്‍ അപ്പനും അമ്മയുമൊക്കെയാണ്. എല്ലാവരും സന്തോഷവാന്മാരാണെന്നതിന് ഓരോരുത്തരുടെയും മുഖം തന്നെയാണ് തെളിവ്. അതാണ് തന്റെയും സന്തോഷമെന്ന് അലക്‌സും പറയുന്നു.

രണ്ടിടത്തും അധികവും ഷെയറിംഗ് മുറികളാണുള്ളത്. അതാണ് അവർക്കും ഇഷ്ടം. വാർധക്യമെന്നാൽ ഒറ്റപ്പെടലാണെന്ന സങ്കൽപ്പത്തെ മാറ്റുന്നതാണ് സിഗ്നേച്ചർ ഏജ്ഡ് കെയറിന്റെ പ്രവർത്തനം. പ്രായത്തെ കവച്ചുവെയ്ക്കുന്ന സന്തോഷവും പ്രസരിപ്പുമാണ് ഓരോരുത്തരിലും. എന്നും കൃത്യസമയത്ത് ഭക്ഷണം ലഭിക്കും. വെജിറ്റേറിയൻ / നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ലഭ്യമാണ്. ഓരോ മുറിയും നിലവാരമുള്ളതാണ്. ടിവിയും വായിക്കാന്‍ പത്രങ്ങളുമുണ്ട്. ജെറിയാട്രിക് ഫിസിഷ്യന്റെ സേവനവും, പ്രൊഫഷണൽ നഴ്സുമാരുടെ പരിചരണവും നിത്യേന വൈറ്റൽസ് പരിശോധിച്ച് ആവശ്യാനുസരണം മരുന്നുകൾ നൽകുകയും ചെയുന്നു.

എന്താണ് വാർധക്യത്തിൽ വേണ്ടത്?

ജീവിത സായാഹ്നത്തിലേക്കു കടന്നവർക്ക് വേണ്ടത് സ്നേഹവും കരുതലുമാണ്. പലപ്പോഴും രോഗാവസ്ഥയിലോ പ്രായാധിക്യം കാരണമുള്ള നിസ്സഹായാവസ്ഥയിലോ ആയിരിക്കും അവർ. സഹാനുഭൂതിയും കരുതലും സ്നേഹവുമാണ് അതിനുള്ള പ്രധാന മരുന്ന്. സിഗ്നേച്ചർ എയ്‌ജ്ഡ് കെയറിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാകുന്നതും മേൽ പറഞ്ഞവയാണ്. വൃദ്ധസദനം എന്ന ഓമനപ്പേരിട്ട് സമൂഹം സഹതാപമഴ പെയ്യിക്കുന്ന പലയിടങ്ങളിലും സ്വമേധയാ കടന്നു ചെല്ലുന്നവർ ഇതുമനസിലാക്കുന്നവരാണ്.

ആരോഗ്യമുള്ള കാലത്തു സ്വയം തീരുമാനങ്ങളെടുത്തു ശീലമുള്ളവർ പ്രായമാകുമ്പോൾ അതിനു പര്യാപ്തരല്ലെന്നു വീട്ടുകാരും സമൂഹവും കൽപ്പിക്കുന്നു. ഇത് വയോജനങ്ങളെ മാനസീകമായി തളർത്തും. നാളെ തനിക്കു നേരെ നീളാവുന്ന സമൂഹത്തിന്റെ ചൂണ്ടുവിരലിനെ പേടിച്ചു മക്കൾ അവസാനിമിഷം വരെയും മാതാപിതാക്കളുടെ ജീവനുവേണ്ടി പോരാടുന്നവരുമുണ്ട്. നേരെ മറിച്ച്, ജീവിത സായാഹ്നത്തിൽ സമാധാനത്തോടെ ജീവിച്ചു മരിക്കാനും ആഗ്രഹമുള്ളവർ ഏറെയാണ് ഇന്ന്. അവർക്കുള്ള ഉത്തരമാണ് അലക്സും കുടുംബവും ഒരുക്കുന്ന ഈ ‘കൂട്ടുകുടുംബം’.

logo-content

എൻഡ് ഓഫ് ലൈഫ്‌കെയര്‍ പ്ലാന്‍: ലോകത്ത് ആദ്യം

ജീവിതത്തിന്റെ അവസാന ലാപ്പിൽ നമ്മെ കാത്തിരിക്കുന്നത് രോഗങ്ങളോ പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളോ ആയിരിക്കാം. തന്റെ അവസാന കാലം എങ്ങനെയായിരിക്കണമെന്ന തീരുമാനം പൂർണമായും നമ്മുടേതു മാത്രമായിരിക്കണം. അപകടങ്ങൾ, സ്ട്രോക്ക്, കാൻസർ തുടങ്ങി ആകസ്മികമായി നമ്മുടേതല്ലാത്ത കാരണം കൊണ്ട് വന്നു ചേർന്നേക്കാവുന്ന പലതിനും കരുതലായി ഇൻഷുറൻസ് പരിരക്ഷ എടുക്കുന്ന നമ്മൾ രോഗവും മരണവും മുൻകൂട്ടി കാണുന്നു. എന്നാൽ ഇതിനിടയിൽ പരിചരണവും പരിരക്ഷയും വേണ്ടുന്ന നാളുകൾ ഉണ്ടായേക്കാം. വീടുകളുടെ പരിമിതികൾക്കു പുറത്തു നിൽക്കുന്ന പരിചരണമാണ് വേണ്ടി വരികയെങ്കിൽ ആശുപത്രികളെ നമുക്ക് ആശ്രയിക്കാൻ കഴിഞ്ഞേക്കില്ല, ചികിത്സക്കായുള്ള ആതുരാലയങ്ങളിൽ നമ്മളെക്കാൾ രോഗികൾ ആയവർക്കാവും മുൻ‌തൂക്കം. ഇതിനു പരിഹാരമായാണ് സിഗ്നേച്ചർ ഏജ്ഡ് കെയർ വയോജൻ എന്ന പദ്ധതിയിലൂടെ മുന്നോട്ടു വയ്ക്കുന്നത്. 

കരുതൽ വേണ്ടവർക്ക് വേണ്ട പരിചരണവും ആരോഗ്യസേവനങ്ങളും ഉറപ്പു വരുത്തി സമപ്രായക്കാരും സഹമനോഭാവവും ഉള്ളവരോടൊപ്പം താമസ സൗകര്യം ഒരുക്കുകയാണ് ഇവർ ചെയ്യുന്നത്. കുടുംബാംഗങ്ങൾക്കു ഇവരോടൊപ്പം സമയം ചിലവിടാനും, വായന, ടിവി കാണൽ മുതലായ ഇഷ്ടകാര്യങ്ങളിൽ വ്യാപൃതരാകാനും, തയ്യൽ, എംബ്രോയിഡറി, പെയിന്റിംഗ് തുടങ്ങിയ കാര്യങ്ങൾ ചെയ്യാനും ഇവിടെ സാധിക്കും. കിടപ്പുരോഗികളെ വേണ്ടവിധം വേണ്ട ശുശ്രൂഷകൾ നൽകി ഇവിടെ പരിചരിച്ചു വരുന്നു. 

20 വർഷത്തോളം സാമ്പത്തിക മേഖലയിൽ പ്രവർത്തിച്ചിരുന്ന ജോസഫ് അലക്സ് താൻ നേരിട്ടറിഞ്ഞ തിക്താനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. കൂടുതൽ ആളുകൾ സാമ്പത്തിക ലാഭം കണക്കിലെടുത്തു ഈ മേഖലയിലേക്ക് കാൽ വയ്ക്കുമ്പോൾ സേവനം മുഖമുദ്രയാക്കുകയാണ് സിഗ്നേച്ചർ എയ്‌ജ്ഡ് കെയർ. സേവനസന്നദ്ധരും കർമ്മനിരതരുമായ ആതുരസേവകരും സഹായികളും അടങ്ങുന്ന 90 ൽ പരം ആളുകൾ മുഴുവൻ സമയം ഇവിടെ പ്രവർത്തിച്ചു വരുന്നു. ജീവിത സായാഹ്നത്തിൽ സ്വാഭിമാനം കാത്തു സൂക്ഷിച്ചു കൊണ്ടുള്ള ഒരു മടക്കയാത്ര ആഗ്രഹിക്കുന്നവർക്ക് വേണ്ടി സ്വയം സമർപ്പിച്ചിരിക്കുകയാണ് അലക്സും കുടുംബവും. സ്നേഹവും കരുതലും നിറയുന്ന, പ്രായവും രോഗങ്ങളും തളർത്തിയ ശരീരങ്ങൾക്കും മനസ്സുകൾക്കും കാവലിരിക്കുവാനും പരിചരിക്കുവാനും സേവന സന്നദ്ധരായ കൂടുതൽ അലക്സ്മാരെ കേരളത്തിന് ഇന്ന് ആവശ്യമുണ്ട്.

വയോജന്‍ മെമ്പർഷിപ്പ് 

സിഗ്നേചര്‍ ഏജ്ഡ്‌കെയറിന്റെ രണ്ടു എൻഡ് ഓഫ് ലൈഫ് കെയര്‍ പ്ലാനുകളാണ് വയോജന്‍ പ്ലാറ്റിനവും ഗോൾഡും. രണ്ടിലുമായി പരമാവധി 200 പേർക്ക് അംഗത്വം പരിമിതപ്പെടുത്തിയിരിക്കുന്നു. പ്ലാറ്റിനത്തിന് 10 ലക്ഷം രൂപയും ഗോൾഡിന് അഞ്ചു ലക്ഷം രൂപയുമാണ് അംഗത്വ ഫീസ്. ഗോൾഡില്‍ രണ്ടു പേർക്കും പ്ലാറ്റിനത്തില്‍ നാലു പേർക്കും അംഗത്വം നേടാം. ഈ പദ്ധതിയിൽ അംഗത്വം എടുക്കുന്നവർക്ക് അവരുടെ ഇഷ്ടാനുസരണമുള്ള പരിചരണവും ചികിത്സയും ലിവിങ് വില്ലിലൂടെ ഉറപ്പാക്കാൻ കഴിയും. അവസാനം വരെ നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം സ്വന്തം കൈകളിൽ സുരക്ഷിതമാണ്.

ഈ പദ്ധതിയുടെ ഗോൾഡ് മെമ്പർഷിപ്പിനു 350 ദിവസവും (2 പേർക്ക്) പ്ലാറ്റിനം മെമ്പർഷിപ്പിന് 700 ദിവസവും (4 പേർക്ക്) സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. താഴെ പറയുന്നവയാണ് ഈ പദ്ധതിയുടെ ചില സവിശേഷതകൾ: ഏതു സമയത്തും സിഗ്നേച്ചർ എയ്ജ്ഡ് കെയറിൽ അഡ്മിഷൻ, ന്യൂട്രൽ പാനൽ ഓഫ് ഡോക്ടർസിൽ നിന്നും വിദഗ്ധ ഉപദേശം, ബെസ്റ്റാൻഡേർ ഫെസിലിറ്റേഷൻ, വിൽ ക്രീയേഷൻ, ഡോക്യുമെന്റഷൻ, & എക്സിക്യൂഷൻ, പ്രോപ്പർട്ടി മാനേജ്‌മന്റ്, ഫ്യൂണറൽ മാനേജ്‌മെന്റ്. കേരളത്തില്‍ എല്ലാ ജില്ലകളിലും ഫ്രാഞ്ചൈസിയായോ അല്ലാതെയോ സിഗ്നേചറിന്റെ ഓരോ യൂണിറ്റും തുടങ്ങണമെന്നാണ് ആഗ്രഹം. അലക്‌സിന് ഇതൊരു ഒരു ബിസിനസല്ല, ജന്മനിയോഗമാണ്.

കൂടുതൽ വിവരങ്ങൾക്ക്: വെബ്സൈറ്റ്: www.signaturefoundation.com, ഫോൺ: +91 98474 99099.

English Summary: Signature Foundation Home for aged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com