കസ്റ്റമേഴ്സിനെല്ലാം ചോക്ലേറ്റ് നൽകി പിറന്നാൾ ആഘോഷിച്ച് ഡെലിവറി ബോയ്, സർപ്രൈസുമായി സൊമാറ്റോ

zomato-delivery-executive-celebrates-birthday-by-distributing-chocolates-to-customers
Image Credits: facebook/Indians-on-Internet
SHARE

പിറന്നാളുകൾ എങ്ങനെ വ്യത്യസ്തമാക്കി ആഘോഷിക്കാം എന്നു ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. സർപ്രൈസ് സമ്മാനങ്ങൾ ലഭിക്കാനായാണ് എല്ലാവരും പിറന്നാൾ ദിനത്തിൽ ആഗ്രഹിക്കുക. എന്നാൽ സ്വന്തം പിറന്നാളിന് മറ്റുള്ളവർക്കു സർപ്രൈസ് നൽകിയാൽ എങ്ങനെയിരിക്കും? അത്തരത്തിലൊരു സൊമാറ്റോ ഡെലിവറി ബോയിയുടെ പിറന്നാൾ ആഘോഷമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സ്വന്തം പിറന്നാൾ ദിനത്തിൽ കസ്റ്റമേഴ്സിന് മധുരം നൽകി ആഘോഷിച്ചിരിക്കുകയാണ് യുവാവ്. 

Read More: കറുപ്പിൽ നിന്നൊരു മാറ്റം ഞാൻ അവളോട് ആവശ്യപ്പെട്ടിരുന്നു’, തന്റെ സ്റ്റൈലിസ്റ്റ് ഭാര്യയാണെന്ന് എ.ആർ.റഹ്മാൻ

സൊമാറ്റോ ഡെലിവറി എക്‌സിക്യൂട്ടീവായ മുപ്പതുകാരൻ കരൺ ആപ്‌തെയാണ് വ്യത്യസ്തമായ രീതിയിൽ പിറന്നാൾ ആഘോഷിച്ചത്. ഭക്ഷണമെത്തിച്ച എല്ലാ ഉപഭോക്താക്കൾക്കും ഭക്ഷണത്തിനൊപ്പം ഒരു ചോക്ലേറ്റും അദ്ദേഹം നൽകി. വ്യത്യസ്തമായ ആഘോഷത്തിന്റെ വിശേഷം കരൺ തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. 

zomato-delivery-executive-celebrates-birthday-by-distributing-chocolates-to-customers1
Image Credits: facebook/aptekaran1993

‘ഇന്നെന്റെ പിറന്നാളാണ്. ജന്മദിനത്തിൽ ഞാനൊരു ഷർട്ടി വാങ്ങി, കൂടാതെ ഭക്ഷണം എത്തിച്ച എല്ലാ ഉപഭോക്താക്കൾക്കും ചോക്ലേറ്റ് വിതരണം ചെയ്തു’, ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കരൺ കുറിച്ചു. നിരവധി പേരാണ് കരണിന് ആശംസകൾ നേരുന്നത്. കരണിന്റെ പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേർ സമ്മാനങ്ങൾ അയച്ചു നൽകി. പിറന്നാൾ ആശംസകൾ നേർന്ന് സൊമാറ്റോയും ഒരു കേക്ക് യുവാവിന് സമ്മാനിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS