ആദ്യം സ്കൂൾ, പിന്നെ പൊതു ഇടങ്ങൾ ഇപ്പോൾ പാർലറും; സ്ത്രീകളുടെ ബ്യൂട്ടി സലൂൺ വേണ്ടെന്ന് താലിബാൻ

afgan-beauty-parlour
കാബൂളിലെ ഒരു ബ്യൂട്ടിപാർലർ, REUTERS/Jorge Silva/File Photo
SHARE

സ്ത്രീകളുടെ ബ്യൂട്ടി പാർലറുകൾക്ക് നിരോധനം ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. ഒരു മാസത്തിനുള്ളിൽ എല്ലാ പാർലറുകളും അടയ്ക്കണമെന്നും ഉത്തരവിട്ടു. ബ്യൂട്ടി പാർലർ നടത്താനുള്ള ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി മുഹമ്മദ് അഖിഫ് മഹാജർ ഉത്തരവിട്ടു. 

നിരോധനം തലസ്ഥാനമായ കാബൂളിനെയും എല്ലാ പ്രവിശ്യകളെയും ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. രാജ്യത്തുടനീളമുള്ള പാർലറുകൾ അവരുടെ ബിസിനസുകൾ അവസാനിപ്പിക്കാൻ ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. ആ കാലയളവിനുശേഷം പാർലർ അടച്ചുപൂട്ടി എന്ന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണം. 

താലിബാന്റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ രംഗത്തെത്തി. ‘സുരക്ഷിതമായി സ്ത്രീകൾക്ക് ഇടപെഴകാനുള്ള സ്ഥലമായിരുന്നു പാർലറുകൾ. പുറത്ത് ഒത്തുചേരാൻ പോലും സാധിക്കാതിരുന്ന കാലത്ത് ഏക പോംവഴി പാർലറുകളായിരുന്നു. പുരുഷൻമാർ ജോലിക്ക് പോകാത്ത പല വീടുകളുമുണ്ട്. അവിടങ്ങളിൽ വരുമാന മാർഗം കൂടിയായിരുന്നു പാർലറുകൾ’– കാബൂൾ സ്വദേശി പറഞ്ഞു. 

Read More: ‘എനിക്ക് അറ്റൻഷൻ വേണം, അതുകൊണ്ടാണ് ഇങ്ങനെ വസ്ത്രം ധരിക്കുന്നത്’, ട്രോളുകൾ വേദനിപ്പിച്ചെന്ന് ഉർഫി ജാവേദ്

താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസം, പൊതു ഇടങ്ങൾ, മിക്ക തൊഴിലവസരങ്ങൾ എന്നിവയിൽ നിന്നും സ്ത്രീകളെ വിലക്കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് സ്ത്രീകളുടെ ബ്യൂട്ടി പാർലറുകൾ കൂടി നിരോധിക്കുന്നത്. അധികാരം പിടിച്ചെടുത്തതിന് പിന്നാലെ 2021ൽ പാർലറിന് മുന്നിലെ സ്ത്രീകളുടെ ചിത്രങ്ങളെല്ലാം താലിബാൻ മായ്ച്ച് കളഞ്ഞിരുന്നു. 

Content Summary: Taliban administration orders beauty salons in Afghanistan to close

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS