ADVERTISEMENT

വാർധക്യകാലത്തെ കുറിച്ചുള്ള ആശങ്കയിലാണോ? സംശയംവേണ്ട, അതുല്യ സീനിയർ കെയർ സഹായത്തിനുണ്ട്. ചെന്നൈ, ബാംഗ്ലൂർ, കോയമ്പത്തൂർ, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലായി മുതിർന്ന പൗരന്മാർക്ക് താമസത്തിന് അനുയോജ്യമായ ആയിരത്തിൽപരം വാസസ്ഥലങ്ങൾ ഒരുക്കിയിരിക്കുന്ന അതുല്യ സീനിയർ കെയർ ഈ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സീനിയർ കെയർ സ്ഥാപനമാണ്. ഇവിടെ ജീവിക്കുന്ന ഓരോരുത്തരുടെയും താൽപര്യങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ എല്ലാവിധ സൗകര്യങ്ങളും അതുല്യ സീനിയർ കെയർ ഒരുക്കിയിട്ടുണ്ട്. താമസക്കാരുടെ പരിപാലനത്തിനും വാസസ്ഥലങ്ങളിലൂടെ മാനേജിങ്ങിനുമായി സീനിയർ കെയറിൽ പ്രാവീണ്യം നേടിയ സംഘത്തെ തന്നെ നിയോഗിച്ചിരിക്കുന്നു.

compassionate-senior-care-at-athulya1

ഇവിടെ താമസത്തിന് എത്തുന്ന ഓരോ വ്യക്തികളെക്കുറിച്ചും വിശദമായി മനസ്സിലാക്കി ഓരോരുത്തർക്കുമായി പ്രത്യേക പരിചരണ പദ്ധതിയാണ് തയാറാക്കുന്നത്. റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്നവർക്ക് മികച്ച പരിചരണവും പിന്തുണയും ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇതിനോടകം 20,000ത്തിൽ പരം മുതിർന്ന വ്യക്തികൾക്ക് അതുല്യ സീനിയർ കെയറിന്റെ സേവനങ്ങൾ ലഭ്യമായിട്ടുണ്ട്. ഡോക്ടർമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യൻസ്, നഴ്സുമാർ, അഡ്മിനിസ്ട്രേറ്റേഴ്സ്, സഹായികൾ തുടങ്ങി പരിശീലനവും പ്രാവീണ്യവും നേടിയ 700 ൽ പരം വിദഗ്ധരാണ് അതുല്യയിലൂടെ സേവനം ചെയ്യുന്നത്.

ആരോഗ്യപരിചരണത്തിൽ നൽകുന്ന പ്രത്യേക ശ്രദ്ധയിലൂടെ മുതിർന്ന വ്യക്തികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിശ്വാസ്യത നേടാൻ അതുല്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പരിചരണത്തിന് പുറമേ താമസക്കാർക്ക് സാമൂഹികമായി ഇടപെടാനും വ്യക്തിഗതമായ ഇഷ്ടങ്ങൾ പൂർത്തീകരിക്കാനുമുള്ള നിരവധി അവസരങ്ങൾ സ്ഥാപനം ഒരുക്കിയിട്ടുണ്ട്. ഓരോ വ്യക്തികളുടെയും മൂല്യങ്ങൾക്കും വിശ്വാസ സമ്പ്രദായങ്ങൾക്കും പ്രാധാന്യം നൽകി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധതയോടെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. സമഗ്രമായ കരുതലും പിന്തുണയും നൽകുന്നതിലൂടെ താമസക്കാരുടെയും കുടുംബാംഗങ്ങളുടെയും സംതൃപ്തി അതുല്യ ഉറപ്പാക്കുന്നു.

compassionate-senior-care-at-athulya2

താമസക്കാരുടെ ആരോഗ്യപരമായും മാനസികമായും വൈകാരികപരമായുമുള്ള ക്ഷേമം ഉറപ്പാക്കാനായി ഡോക്ടർമാരും വിദഗ്ധരും മുഴുവൻ സമയം സേവനം നൽകുന്ന നഴ്സുമാരും ഉൾപ്പെടുന്ന റെസിഡന്റ് കെയർ ടീമും അതുല്യ സീനിയർ കെയറിലുണ്ട്. ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിനുള്ള സഹായങ്ങൾക്ക് പുറമേ ഡോക്ടർമാരുടെ നേരിട്ടുള്ള സന്ദർശനം, യാത്രാസൗകര്യങ്ങൾ, ഫിറ്റ്നസ് പരിപാടികൾ എന്നിവയും നിരവധി വിനോദ പരിപാടികളും താമസക്കാർക്കായി ഒരുക്കിയിട്ടുണ്ട്. 

വാർധക്യ സഹജമായ മാനസിക സമ്മർദ്ദങ്ങൾ നേരിടുന്നവരുടെ വ്യക്തിഗതമായ പരിചരണം ഉറപ്പാക്കിക്കൊണ്ട് പ്രത്യേക ഡിമെൻഷ്യ കെയർ യൂണിറ്റും അതുല്യ സജ്ജീകരിച്ചിരിക്കുന്നു. താമസത്തിന് എത്തുന്ന ഓരോ വ്യക്തിയുടെയും കഴിവുകൾക്കും ആവശ്യങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായ പരിതസ്ഥിതി ഒരുക്കുന്നതിലാണ് സ്ഥാപനം ഊന്നൽ നൽകുന്നത്.

compassionate-senior-care-at-athulya3

പാലിയേറ്റീവ് കെയറാണ് അതുല്യ സീനിയർ കെയറിന്റെ മറ്റൊരു പ്രധാന പ്രവർത്തന മേഖല. ഗുരുതര രോഗങ്ങൾകൊണ്ട് വലയുന്നവരുടെ വേദനയും വിഷമതകളും ലഘൂകരിക്കുകയാണ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ലക്ഷ്യം. കൃത്യമായ ആശയവിനിമയിലൂടെയും പരിചരണത്തിലൂടെയും രോഗികൾക്ക് ആശ്വാസം പകരുന്നതിനായി വിദഗ്ധ പരിശീലനം നേടിയ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന പ്രത്യേക സംഘം തന്നെ ഈ യൂണിറ്റിനു കീഴിൽ പ്രവർത്തിക്കുന്നു. രോഗാവസ്ഥയുടെയോ ചികിത്സയുടെയോ ഒരു ഘട്ടത്തിൽ നിന്നും അടുത്തതിലേയ്ക്ക് മാറുന്ന സമയത്ത് ഹ്രസ്വകാല പരിചരണം നൽകുന്നതിനുള്ള സംവിധാനങ്ങളും അതുല്യ ഒരുക്കിയിട്ടുണ്ട്. രോഗാവസ്ഥകൾ മൂലം ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സ്ഥാപനം പൂർണപിന്തുണയു നൽകുന്നു.

compassionate-senior-care-at-athulya4

യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ 2017ലെ റിപ്പോർട്ട് പ്രകാരം 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 12.5 ശതമാനം 60 വയസ്സിനു മുകളിൽ പ്രായംചെന്നവർ ആയിരിക്കും. ജോലി ആവശ്യങ്ങൾക്കായി നഗരങ്ങളിലേക്കുള്ള കുടിയേറ്റവും അണു കുടുംബങ്ങൾക്ക് പ്രാധാന്യമേറുന്നതും ഭാര്യാ ഭർത്താക്കന്മാർ ഇരുവരും ജോലിക്ക് പോകുന്ന പ്രവണതയും മൂലം മുതിർന്ന പൗരന്മാർ വാർധക്യകാലം സ്വതന്ത്രവും സന്തോഷപ്രദവുമാക്കാനായി സാമൂഹിക ചുറ്റുപാടുകൾ മറികടന്ന് പുരോഗമനപരമായി മുന്നോട്ടുവരുന്നുണ്ട്. ഈ സാമൂഹിക അവസ്ഥകൾ മനസ്സിലാക്കിയാണ് അതുല്യ സീനിയർ കെയർ പ്രവർത്തിക്കുന്നത്. വാർധക്യകാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും സ്വതന്ത്രമായി ആസ്വദിക്കാവുന്ന തരത്തിൽ മുതിർന്ന പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്താനാണ് സേവനങ്ങളിലൂടെ അതുല്യ സീനിയർ കെയർ ശ്രമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com