സീരിയൽ താരം അഞ്ജലി ശരത് അമ്മയായി. സമൂഹ മാധ്യമം വഴി ഭർത്താവും സംവിധായകനുമായ ശരത്താണ് സന്തോഷ വിവരം പങ്കുവച്ചത്. പെൺകുട്ടിയാണ് ജനിച്ചത്.
കുഞ്ഞിന്റെ പേരും ശരത് പങ്കുവച്ചു. ‘കാത്തിരുന്ന വസന്തം, പെൺകുട്ടിയാണ്. വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്ന പേരും അവൾക്കിട്ടു. മഴ’. എന്ന കുറിപ്പോടെയാണ് കുഞ്ഞ് ജനിച്ച വിശേഷം അറിയിച്ചത്.
ഗർഭകാല വിശേഷങ്ങളെല്ലാം അഞ്ജലി സമൂഹ മാധ്യമം വഴി ആരാധകരുമായി പങ്കുവച്ചിരുന്നു. ഒരുമാസത്തോളം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു അഞ്ജലി. ദിവസങ്ങൾക്ക് ശേഷമാണ് കുഞ്ഞു ജനിച്ചത്. ഇരുവർക്കും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.