അർജുൻ റാംപാലിന് നാലാമത്തെ കുഞ്ഞ് ജനിച്ചു; സന്തോഷം പങ്കിട്ട് താരം

arjun-rampal-and-girlfriend-gabriella-demetriades-welcome-second-child
Image Credits: Instagram/rampal72
SHARE

അർജുൻ റാംപാൽ വീണ്ടും അച്ഛനായി. അർജുനും കാമുകി ഗബ്രിയേല ഡിമെട്രിയാഡ്‌സിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. നാലാം തവണയാണ് അർജുൻ റാംപാൽ അച്ഛനാകുന്നത്. സമൂഹ മാധ്യമത്തിലൂടെ താരം തന്നെയാണ് സന്തോഷ വാർത്ത അറിയിച്ചത്. 

Read More: കറുപ്പ് സാരി ധരിക്കാൻ അമ്മായിയമ്മ സമ്മതിക്കില്ല, ബച്ചൻ സാരിയും കമൽഹാസൻ സാരിയും പ്രിയപ്പെട്ടത്: ഉഷ ഉതുപ്പ്

‘ഞാനും എന്റെ കുടുംബവും ഇന്ന് ഒരു സുന്ദരിയായ ആൺകുഞ്ഞിനെ കൊണ്ട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അമ്മയും മകനും സുഖമായിരിക്കുന്നു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും മികച്ച ടീമിന് നന്ദി. ഞങ്ങളിപ്പോൾ ചന്ദ്രനും മുകളിലാണ്. നിങ്ങളുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’. ഹലോ വേൾഡ് എന്നെഴുതിയ ഒരു ചിത്രം പങ്കിട്ടു കൊണ്ട് അർജുൻ റാംപാൽ കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസയുമായെത്തുന്നത്. 

Read More: സാരിയിൽ അഴക് ദേവതയായി ദീപിക; ചിത്രങ്ങൾ വൈറൽ

അർജുൻ റാംപാലിന് മുൻ ഭാര്യയിൽ മഹിക, മൈറ എന്നീ രണ്ട് പെൺകുട്ടികളുണ്ട്. കാമുകി ഗബ്രിയേലയുടെയും റാംപാലിന്റെയും ആദ്യത്തെ മകന്റെ പേര് അരിക് എന്നാണ്. ദക്ഷിണാഫ്രിക്കൻ മോഡലും ഫാഷൻ സംരംഭകയുമായ ഗബ്രിയേലയെ 2018ലാണ് അർജുൻ റാംപാൽ കണ്ടുമുട്ടിയത്. 

Content Summary: Arjun Rampal And Girlfriend Gabriella Demetriades Welcome Second Child

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS