ADVERTISEMENT

സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കപ്പിൾസാണ് ജിസ്മയും വിമലും. ടെലിവിഷൻ അവതാരകരായി തിളങ്ങിയിട്ടുള്ള ഇരുവരും വെബ് സീരിസുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയവരാണ്. അടുത്തിടെ ഇവരുടെ വിവാഹവും സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയമാകുന്നതിന് മുമ്പ് തന്നെ കിടിലം മേക്കോവറിലൂടെയും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട് ജിസ്മ. ഒരു മാസം കൊണ്ട് 25 കിലോ കുറച്ചതോടെ അന്ന് ജിസ്മ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അന്നത്തെ മോക്കോവറിന് വഴിത്തിരിവായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ജിസ്മ. 

Read More: ഗുസ്തി ഇതിഹാസം ഹൾക്കിന് 69–ാം വയസ്സിൽ മൂന്നാം വിവാഹം; വധു 44കാരിയായ യോഗാധ്യാപിക

Jismi-reveals-story-behind-makeover2
ജിസ്മ ജിജി, Image Credits: Instagram/jisma_jiji_kizhakkarakattu

‘പണ്ട് കാലത്ത് എനിക്ക് അത്യാവശ്യം വണ്ണമുണ്ട്. പക്ഷേ, സിനിമയും മോഡലിങ്ങും ചെയ്യാൻ വളരെ ആഗ്രഹമായിരുന്നു. അമ്മയോട് ഇതിനെ പറ്റി പറയുമ്പോൾ നിനക്കു പറ്റുമെന്നു പറഞ്ഞ് അമ്മ പ്രോത്സാഹിപ്പിക്കും. അമ്മ മാത്രമേ അങ്ങനെ പറയാറുണ്ടായിരുന്നുള്ളു. അങ്ങനെയിരിക്കെയാണ് ഒരു കാസ്റ്റിംഗ് കോൾ കാണുന്നത്. ഞാനും അപ്പനും അമ്മയും അനിയനും കൂടെ ഓഡിഷന് പോയി. പെർഫോമൻസ് നന്നായെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അതിന്റെ സംവിധായകൻ എന്നെ വിളിച്ചിട്ട് പ്രായം എത്രയായെന്ന് ചോദിച്ചു, അന്ന് എനിക്ക് ഏകദേശം 20 വയസുണ്ട്. അദ്ദേഹം പറഞ്ഞു, പ്രായം കൂടുതൽ തോന്നുന്നുണ്ട്. സിനിമയിൽ അഭിനയിക്കാൻ ആണെങ്കിൽ ഒരു 25 കിലോ എങ്കിലും കുറച്ചിട്ടു വരാൻ. അത് കേട്ടപ്പോൾ ഞാൻ തകർന്നുപോയി. സ്‌കൂളിൽ ഒക്കെ ടീച്ചർമാരിൽ നിന്നുൾപ്പെടെ ഒരുപാട് ഇത് കേട്ടിട്ടുണ്ടെങ്കിലും ഇവിടെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ച് അങ്ങനെ കേൾക്കേണ്ടി വന്നപ്പോൾ ഒരുപാട് വിഷമമായി. അത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അന്ന് 25 കിലോ കുറയ്ക്കാൻ ഞാൻ തീരുമാനിച്ചു, കുറച്ചു.' ജിസ്മ പറഞ്ഞു. 

Jismi-reveals-story-behind-makeover1
ജിസ്മ ജിജി, Image Credits: Instagram/jisma_jiji_kizhakkarakattu

വീട്ടുകാരുടെ മുന്നിൽ വച്ച് വണ്ണത്തെ പറ്റി കേൾക്കേണ്ടി വന്നു. വീടെത്തുന്നതുവരെ ആരോടും മിണ്ടിയില്ല. അവർ അതിനെ സാധാരണ രീതിയിലെ എടുത്തുള്ളൂ. പക്ഷേ, എനിക്ക് അങ്ങനെ ആയിരുന്നില്ല. രണ്ടു ദിവസം ഉറക്കം ഉണ്ടായിരുന്നില്ല. വണ്ണം കുറയ്ക്കണം എന്ന് ഉറപ്പിച്ചു. അതിന് പിന്നാലെ അനിയനോട് ചോദിച്ച് ചില വ്യായാമങ്ങളൊക്കെ ചെയ്ത് തുടങ്ങി. എനിക്ക് ആ സമയത്ത് ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടായിരുന്നില്ല. വായിലേക്ക് ഭക്ഷണം വെക്കുമ്പോൾ വണ്ണത്തിന്റെ കാര്യം ഓർമ വരും. അങ്ങനെ പട്ടിണി കിടന്നും വ്യായാമം ചെയ്തും ഒന്നര മാസം കൊണ്ട് 25 കിലോ കുറച്ചു. ശരിക്കും അങ്ങനെ ചെയ്യാൻ പാടില്ല. എനിക്ക് ആ വിഷമത്തിന്റെ പുറത്ത് സംഭവിച്ചതാണ്. മാനസികമായി തളർന്നിരിക്കുകയായിരുന്നു ഞാൻ. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ജിസ്മ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com