‘യഥാർഥ സുഹൃത്തുക്കൾ നമ്മളെ വിശ്വസിക്കും, ഫേക്കായവർ ഗോസിപ്പും’; വൈറലായി സുചിത്രയുടെ പോസ്റ്റ്

suchitra
സുചിത്രയും സൂരജും കുട്ടി അഖിലും, Image Credits: Instagram/suchithra_chanthu
SHARE

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സുചിത്ര. ഇപ്പോഴിതാ സൗഹൃദത്തെ പറ്റി സുചിത്ര പങ്കുവച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്. സുചിത്രയുടെ സുഹൃത്തുക്കളായ കുട്ടി അഖിലിനും സൂരജിനും ഒപ്പമുള്ള ചിത്രങ്ങളാണ് സുചിത്ര പങ്കുവച്ചത്. 

Read More: എന്റെ വിശ്വാസത്തിലും വസ്ത്രത്തിലും ആരും അഭിപ്രായം പറയണ്ട, അതെല്ലാം എന്റെ ഇഷ്ടമാണ്: സാറാ അലി ഖാൻ

"ഫേക്കായ സുഹൃത്തുക്കൾ നിങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകൾ വിശ്വസിക്കും എന്നാൽ യഥാർഥ സുഹൃത്തുക്കൾ നിങ്ങളെ നന്നായി അറിയുകയും നിങ്ങൾക്കായി നിലകൊള്ളുകയും ചെയ്യും. നമുക്ക് ഒരിക്കലും സുഹൃത്തുക്കളെ നഷ്‌ടപ്പെടുന്നില്ല, യഥാർഥ സുഹൃത്തുക്കൾ ആരാണെന്ന് നമ്മൾ മനസ്സിലാക്കുകയാണ്". മൂവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുചിത്ര കുറിച്ചു. 

suchitra
സുചിത്രയും സൂരജും കുട്ടി അഖിലും, Image Credits: Instagram/suchithra_chanthu

നിരവധി പേരാണ് മൂവരുടെയും സൗഹൃദത്തിന് ആശംസകൾ നേർന്നെത്തുന്നത്. എന്നും എപ്പോഴും നിങ്ങളെ ഇതുപോലെ കാണാൻ ഇഷ്ടപ്പെടുന്നു, ഭയങ്കര പോസറ്റീവ് വൈബ് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരു റിയാലിറ്റി ഷോയ്ക്ക് പിന്നാലെയാണ് അഖിലും സൂരജും സുചിത്രയും വളരെ അടുത്ത സുഹൃത്തുക്കളായത്. നേരത്തെയും മൂവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 

Content Highlights: Suchitra | Kutty Akhil | Sooraj | Life | Lifestyle | Manoramaonline

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS