മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിദ്യ ഉണ്ണി. അമ്മയായതിന്റെ സന്തോഷം സമൂഹ മാധ്യമം വഴി പങ്കുവച്ചിരിക്കുകയാണ് താരം. ‘അവൾ വന്നു, ഞങ്ങളുടെ വിലപ്പെട്ട അത്ഭുതം, ഞങ്ങളുടെ കുടുംബം വലുതായി’ എന്ന കുറിപ്പോടെയാണ് വിദ്യ സന്തോഷം പങ്കുവച്ചത്. പെൺകുട്ടിയാണ് ജനിച്ചത്.
നേരത്തെ ജെൻഡർ റിവീലിങ്ങ് വിഡിയോയിലൂടെ പെൺകുട്ടിയാണ് പിറക്കാൻ പോകുന്നതെന്ന് വിദ്യയും ഭർത്താവ് സഞ്ജയും ആരാധകരെ അറിയിച്ചിരുന്നു. സുഹൃത്തുക്കളോടൊപ്പം ആഘോഷമായാണ് ജെൻഡർ റിവീലിങ്ങ് നടത്തിയത്.

കുഞ്ഞിന്റെ കൈ ചേർത്തുപിടിച്ചു കൊണ്ടുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിദ്യ സന്തോഷവാർത്ത അറിയിച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസയുമായെത്തുന്നത്.
Content Highlights: Vidhya Unni | Life | Family | Baby | Lifestyle | Manoramaonline