‘ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ടാകും’; അമ്മയുമായി ആശുപത്രിയിലെത്തി സൗഭാഗ്യ

thara-kalyan
Image Credits: Instagram/sowbhagyavenkitesh
SHARE

സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി താര കല്യാണിന്റെ മകൾ സൗഭാഗ്യ. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവക്കാറുള്ള സൗഭാഗ്യയുടെ പുതിയ വിഡിയോ വൈറലാകുന്നു. അമ്മയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചതിനെ കുറിച്ചാണ് പുതിയ വിഡിയോ. 

Read More: ‘എന്നാലും ഇതു വല്ലാത്തൊരു പണിയായിപ്പോയി’; വിവാഹത്തിന് ഇറ്റലിയിലേക്ക് പോകാനൊരുങ്ങി വരൻ, നശിപ്പിച്ച് വളർത്തുനായ

കുറച്ചു മാസങ്ങൾക്കു മുമ്പാണ് താര കല്യാണിന് തൊണ്ടയിൽ ശസ്ത്രക്രിയ നടത്തിയത്. അമ്മയോടൊപ്പം ആശുപത്രിയിലേക്ക് പോകുന്നു എന്നു പറഞ്ഞാണ് സൗഭാഗ്യ വിഡിയോ തുടങ്ങുന്നത്. ‘പതിവ് ദിവസമല്ല ഇന്ന്. അമ്മയോടൊപ്പം ആശുപത്രിയില്‍ പോവുകയാണ്. തൊണ്ടയില്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം, ഒരു പ്രൊസീജ്യർ ചെയ്യാനുണ്ട്. അധികം വൈകാതെ തിരിച്ച് വരാനാവുമെന്നാണ് കരുതുന്നത്’. സൗഭാഗ്യ വിഡിയോയിൽ പറഞ്ഞു. ശേഷം താരയെ വീട്ടിൽ നിന്നും കൂട്ടി ആശുപത്രിയിലേക്ക് പോകുന്നതും അസുഖ വിവരങ്ങളുമാണ് വീഡിയോയിൽ കാണിക്കുന്നത്. അമ്മയെ പരിശോധിച്ചതിന് ശേഷം കുറച്ച് ദിവസത്തേക്ക് ഭക്ഷണവും വെള്ളവുമെല്ലാം കഴിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും ബാക്കിയെല്ലാം ഓകെയാണെന്ന് ഡോക്ടർ പറഞ്ഞെന്നും വിഡിയോയിൽ പറഞ്ഞു. ചെക്കപ്പിന് ശേഷം വീട്ടിലേക്ക് എത്തുന്നതും വിഡിയോയിലുണ്ട്. 

thara
Image Credits: Instagram/sowbhagyavenkitesh

ഒരു മണിക്കൂർ കൊണ്ട് തിരിച്ചു വരുമെന്ന് കരുതിയെങ്കിലും ഒരുപാട് വൈകിയതിനാല്‍ വീട്ടിലെ കിളികൾക്കും പട്ടിക്കുമെല്ലാം ഭക്ഷണം കൊടുക്കാൻ കഴിയാതെ പോയതിന്റെ സങ്കടവും സൗഭാഗ്യ വിഡിയോയിൽ പങ്കുവക്കുന്നുണ്ട്. പെറ്റിനെ ഒരു ഭാരമായി കാണരുതെന്നും വയ്യാത്ത ആളുകള്‍ക്ക് കൂടുതൽ മുൻഗണന നൽകണമെന്നും വ്ലോഗിൽ സൗഭാഗ്യ പറഞ്ഞു. ‘ഈ നേരവും കടന്നുപോകും’ എന്ന കുറിപ്പോെടയാണ് സൗഭാഗ്യ വിഡിയോ പങ്കുവച്ചത്. 

നിരവധി പേരാണ് വിഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. താര കല്യാണിന് വേഗം സുഖമാകട്ടെ എന്ന് പറഞ്ഞുള്ള കമന്റുകളാണ് ഏറെയും. അമ്മയുടെയും മകളുടെയും സ്നേഹത്തിനും പലരും കയ്യടിക്കുന്നുണ്ട്. കൂടാതെ സൗഭാഗ്യ തന്റെ നായകളോടും കിളികളോടുമൊക്കെ കാണിക്കുന്ന സ്നേഹത്തെയും പലരും പ്രശംസിക്കുന്നുണ്ട്.

Content Highlights: Sowbhagya | Tara Kalyan | Life | Hospital | Manoramaonline

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS