ADVERTISEMENT

മലയാളികളുടെ ഇഷ്ട നടനാണ് അനൂപ് മേനോൻ. നടനായും സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം മലയാളിയെ ഞെട്ടിച്ച അനൂപ് മേനോൻ 2014ലാണ് വിവാഹിതനാകുന്നത്. ഷേമയാണ് അനൂപിന്റെ ഭാര്യ. ഷേമയുടെ രണ്ടാം വിവാഹമായിരുന്നു. ഇപ്പോഴിതാ വിവാഹത്തെ പറ്റി കാൻ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സു തുറന്നിരിക്കുകയാണ് അനൂപ് മേനോൻ. 

Read More: ബീയിങ്ങ് സെക്സി എന്നത് തെറ്റല്ല, ആ സാരി വേദനിപ്പിക്കുന്ന ഓർമയാണ്; എന്റെ കണക്ഷൻ ഇമോഷണലാണ്: ശോഭ വിശ്വനാഥ്

‘ഡിവോഴ്സായ ഒരാളെ വിവാഹം ചെയ്യുന്നു എന്നതിൽ ഒരു വിശാലതയുമില്ല. ഒരാളെ നമ്മള്‍ക്ക് ഇഷ്ടമാകുന്നു, അയാളെ വിവാഹം കഴിക്കുന്നു എന്നല്ലാതെ ഒരു വിശാലതയുടേയും കാര്യം അതിലില്ല. നമ്മളുടെ പെര്‍ഫെക്ട് പങ്കാളിയായി ഒരാളെ കാണുമ്പോള്‍ കുറേനാള്‍ ആ സൗഹൃദം മുന്നോട്ട് പോകുമ്പോള്‍ ഒരു പോയന്റിലെത്തുമ്പോള്‍ തീരുമാനിക്കും ഇനി കൂടെ ഉണ്ടാകേണ്ടത് ഇയാള്‍ ആണെന്ന്. അത്രയേയുള്ളൂ’. ഷേമയുമായുള്ള വിവാഹത്തെ പറ്റി അനൂപ് മേനോൻ പറഞ്ഞു. 

anoop-menon1
അനൂപ് മേനോനും കുടുംബവും, Image Credits: facebook/Anoop Menon

‘ആദ്യമായി ഞങ്ങൾ കണ്ടുമുട്ടിയത് ഒരു വിവാഹത്തിനാണ്. പിന്നീട് ചെന്നൈയിലെ ഒരു പരിപാടിയ്ക്ക് അതിഥിയായി എന്നെ വിളിക്കാന്‍ വേണ്ടി ബന്ധപ്പെടുകയായിരുന്നു. അവിടെ നിന്നാണ് സൗഹൃദം തുടങ്ങിയത്. അന്നത് പൂർണമായും സൗഹൃദമായിരുന്നു. അതിനിടെയാണ് ഷേമയുടെ മുൻ ഭർത്താവിന്റെ മരണമുണ്ടാകുന്നത്. പിന്നീട്, പത്തോളം വര്‍ഷം കഴിഞ്ഞാണ് വിവാഹത്തെ പറ്റി ചിന്തിച്ചത്. അത് ഇഷ്ടത്തിന്റെ മാത്രം കാര്യമാണ്’– അനൂപ് മേനോൻ വ്യക്തമാക്കി. 

Read More: പരസ്പരം നോക്കി നിൽക്കുന്ന നഗ്ന മോഡലുകൾ, എക്സിബിഷൻ കാണാൻ അവർക്കിടയിലൂടെ നീങ്ങണം; അഭിനന്ദനവും വിമർശനവും

ഷേമ അല്ലാതെ വേറെ ഒരാളുടെ കൂടെയും ഇത്ര നന്നായി ജീവിക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും എപ്പോഴും അവൾ സപ്പോർട്ടാണെന്നും അനൂപ് മേനോൻ പറഞ്ഞു. സിനിമയെ പറ്റി സംസാരിക്കാറുണ്ടെങ്കിലും ഷേമയ്ക്ക് അതിൽ വലിയ താൽപര്യമില്ലെന്നും അനൂപ് മേനോൻ അഭിമുഖത്തിൽ വ്യക്തമാക്കി.

Content Highlights: Anoop Menon opens up about his Marriage

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com