‘അവൾ ഒരുപാട് സഹിച്ചു, ലവ്‍യൂ...’ രാജേഷിനും ചിന്നുവിനും കുഞ്ഞു പിറന്നു

Mail This Article
×
യൂട്യൂബ് വിഡിയോകളിലൂടെയും റീൽസിലൂടെയുമെല്ലാം മലയാളികൾക്ക് ഏറെ പരിചിതരാണ് ചിന്നുവും രാജേഷും. നിരവധി ആരാധകരുള്ള ഇരുവരും പ്രസവ കാലത്തെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആൺകുട്ടി ജനിച്ച സന്തോഷവും അറിയിച്ചിരിക്കുകയാണ് രാജേഷ്.
നോർമൽ ഡെലിവറി അല്ലെന്നും സി സെക്ഷനായിരുന്നു എന്നും രാജേഷ് സമൂഹ മാധ്യമത്തിൽ കുറിച്ചു. നോർമൽ ഡെലിവറിക്ക് വേണ്ടി അവൾ മാക്സിമം ശ്രമിച്ചെന്നും അവൾ ഒരുപാട് സഹിച്ചു എന്നും രാജേഷ് പറഞ്ഞു. ലവ്‍യൂ ചിന്നു എന്നെഴുതിയ കുറിപ്പിനൊപ്പം ഇരുവരുടെയും ചിത്രവും പങ്കുവച്ചു.
നിരവധി പേരാണ് ഇരുവര്‍ക്കും ആശംസയുമായി എത്തുന്നത്. കുഞ്ഞിന്റെ ചിത്രം പങ്കുവച്ചിട്ടില്ല.
Content Highlights: Social media influencer Rajesh and Chinnu blessed with baby
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.