പൂക്കളമൊരുക്കൂ, കൈ നിറയെ സമ്മാനം: ‘ഇ–പൂക്കള’ മത്സരവുമായി മനോരമ ഓൺലൈനും വിയും
Mail This Article
ചുറ്റിലും പുഞ്ചിരിച്ചു നിൽക്കുന്ന വർണപ്പൂക്കൾ! പൂക്കളുടെ ഉത്സവം കൂടിയാണ് ഓണം. പൂക്കളമില്ലാത്ത ഓണക്കാലത്തെ കുറിച്ച് ചിന്തിക്കാനാകില്ല മലയാളിക്ക്. അത്തം മുതൽ ഓണം വരെ തുമ്പപ്പൂവും ജമന്തിയും അരളിയുമെല്ലാം എല്ലാം വീടുകളിലും ഇടം പിടിക്കും. സ്കൂളുകളിലും ഓഫീസുകളിലുമെല്ലാം ഓണാഘോഷം പൊടിപൊടിച്ചതോടെ പൂക്കള മത്സരങ്ങൾക്കും ആവേശം കൂടി. വീടിന് മുറ്റത്തൊരു പൂക്കളമൊരുക്കാൻ എല്ലാവരും ഇഷ്ടപ്പെടും. അത് മറ്റുള്ളവരെ കൂടി കാണിക്കാൻ ഒരു അവസരം നൽകിയാലോ? നല്ല ആകർഷകമായ സമ്മാനം പൂക്കളങ്ങളിലൂടെ നേടാനായാലോ? അത്തരത്തിലൊരു അവസരം ഒരുക്കുകയാണ് ഇത്തവണ മനോരമ ഓൺലൈനും വിയും.
മനോഹരമായ പൂക്കളമൊരുക്കി നിങ്ങൾക്കും ഈ ഓണത്തിന് അടിപൊളി സമ്മാനങ്ങൾ സ്വന്തമാക്കാം. മനോരമ ഓൺലൈനും വിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ–പൂക്കള മൽസരത്തിൽ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ പങ്കെടുക്കാമെന്നതാണ് പ്രധാന പ്രത്യേകത. www.manoramaonline.com/pookalam എന്ന വെബ്സൈറ്റിൽ പൂക്കളം നിർമിക്കുകയും ഇത് മത്സരാർഥിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്യണം.
മത്സരത്തിൽ വിജയികളാകുന്നവർക്ക് 20,000 രൂപ ഒന്നാം സമ്മാനം ലഭിക്കും. രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും. പ്രോത്സാഹന സമ്മാനമായി പത്തു പേർക്ക് 2500 രൂപ വീതവും ലഭിക്കും.
മത്സരത്തിൽ വിജയികളാകുന്നവരുടെ പൂക്കളം മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കും. വിദേശത്തുള്ള മലയാളികൾക്കും മത്സരത്തിൽ പങ്കാളികളാകാം. പങ്കെടുക്കുന്നവർ നാട്ടിലെ മേൽവിലാസം നൽകേണ്ടതാണ്. ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ അയയ്ക്കാം എന്നതും മൽസരത്തിന്റെ പ്രത്യേകതയാണ്. ഇനിയും വൈകേണ്ട, ഈ ഓണം ആഘോഷിക്കാം മനോരമ ഓൺലൈനിനൊപ്പം. മൽസരത്തിൽ പങ്കെടുക്കാൻ സന്ദർശിക്കുക: www.manoramaonline.com/pookalam