‘കൊച്ചുമകൻ’ കെനിയെ പരിചയപ്പെടുത്തി കീർത്തി; വിവാഹശേഷം കൂടുതൽ സുന്ദരിയായെന്ന് ആരാധകർ

Mail This Article
ജീവിതത്തിലെ വിശേഷങ്ങളുടെ മനോഹര ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് കീർത്തി സുരേഷ്. ഇപ്പോഴിതാ വിവാഹശേഷം പങ്കാളി ആന്റണിക്കൊപ്പമുള്ള പൊങ്കൽ ആഘോഷത്തിന്റ ചിത്രങ്ങാളാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സാരിയില്‍ അതിസുന്ദരിയായുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
ലൈംഗ്രീൻ ഷെയ്ഡിൽ എംബ്രോയിഡറി വർക്കുള്ള സാരിയാണ് കീർത്തിയുടെ ഔട്ട്ഫിറ്റ്. സാരിക്ക് കോൺട്രാസ്റ്റായ റാണിപിങ്ക് സ്ലീവ്‌ലെസ് ബ്ലൗസാണ്. മിനിമൽ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. മസ്കാരയും ഐലൈനറും ഉപയോഗിച്ചിട്ടുണ്ട്. സിന്ദൂരവും താലിമാലയും അണിഞ്ഞിട്ടുണ്ട്. പുട്ടപ്പ് ഹെയർസ്റ്റൈൽ. മുടിയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. മുത്തുകള്‍ പതിച്ച വലിയ ജിമിക്കി കമ്മലും ചുവപ്പ് വളകളും സ്റ്റൈൽ ചെയ്തിരിക്കുന്നു.
ഇത് പൊങ്കൽ ആഘോഷത്തിന്റെ മാത്രമല്ല. ഞങ്ങളുടെ കൊച്ചുമകൻ ‘കെനി’യെ ഈ സന്ദർഭത്തിൽ പരിചയപ്പെടുത്തുകയാണ്. എല്ലാവർക്കും മനോഹരമായ പൊങ്കൽ ആശംസിക്കുന്നു എന്ന കുറിപ്പോടെയാണ് കീർത്തി ചിത്രങ്ങൾ പങ്കുവച്ചത്. കീർത്തിയുടെ പുതിയ നായക്കുട്ടിയാണ് കെനി. കീർത്തിയുടെ വിവാഹദിനത്തിൽ വളർത്തുനായ നൈക്കിയും താരമായിരുന്നു. നൈക്കിക്കും കെനിക്കും ഒപ്പമുള്ള ചിത്രങ്ങളും കീർത്തി പങ്കുവച്ചവയിൽ ഉൾപ്പെടുന്നു.
ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘വിവാഹ ശേഷം കീർത്തി കൂടുതൽ സുന്ദരിയായി.’– എന്നായിരുന്നു ചിത്രത്തിനു താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. ‘നൈകി, കെനി കൊള്ളാം.’– എന്ന രീതിയിലും കമന്റുകൾ എത്തി.