ബറാക് ഒബാമയും മിഷേലും വേർപിരിയുന്നു? പൊതുചടങ്ങുകളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി

Mail This Article
മുൻഅമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും വേർപിരിയുന്നതായി അഭ്യൂഹം. നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മിഷേൽ വ്യക്തമാക്കിയതോടെയാണ് ഇരുവരും വേർപിരിയാൻ പോകുന്നതായുള്ള വാർത്ത സജീവമായത്. അതേസമയം ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബറാക് ഒബാമ പങ്കെടുക്കുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.
അടുത്തിടെ ഭർത്താവ് ബറാക് ഒബാമയ്ക്കൊപ്പം പൊതുപരിപാടികളിൽ മിഷേൽ പങ്കെടുക്കാറില്ല. മുൻഅമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ സംസ്കാര ചടങ്ങിനും മിഷേൽ എത്തിയിരുന്നില്ല. എന്നാൽ വിവാഹ മോചനം സംബന്ധിച്ച ഔദ്യോഗിക പ്രതികരണമൊന്നും ഇരുവരും നടത്തിയിട്ടില്ല. ഒബാമയും മിഷേലും വേർപിരിയുന്നതു സംബന്ധിച്ച പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പലരും ഇതുസംബന്ധിച്ച പോസ്റ്റുകൾ പങ്കുവച്ചു.
മിഷേൽ തീരുമാനങ്ങളിൽ വ്യക്തതയുള്ളയാളാണെന്നും അതുകൊണ്ടാണ് ചിലപരിപാടികളില്‍ പങ്കെടുക്കാതിരിക്കുന്നതെന്നുമുള്ള അഭിപ്രായങ്ങളും വിവിധകോണുകളിൽ നിന്ന് ഉയർന്നു. അതേമസയം അമ്മയുടെ വേർപാട് മിഷേലിനെ ബാധിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് പൊതുപരിപാടികളിൽ പങ്കെടുക്കാത്തതെന്നും ചിലർ അഭിപ്രായപ്പെട്ടു.
ലോകം മാതൃകാദമ്പതികളെന്നു വിശേഷിപ്പിച്ചവരാണ് ബറാക് ഒബാമയും മിഷേലും. 1989ൽ ഒരു നിയമസ്ഥാപനത്തിൽ ജോലിചെയ്യുമ്പോഴാണ് ഒബാമയും മിഷേലും പരിചയപ്പെട്ടുന്നതും പ്രണയത്തിലാകുന്നതും. 1992ലായിരുന്നു വിവാഹം. മാലിയയും സാഷയുമാണ് മക്കൾ.