ADVERTISEMENT

രണ്ടാമത്തെ കുഞ്ഞു ജനിച്ച സന്തോഷവാർത്ത പങ്കുവച്ച് നടി ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും. ജനുവരി–30നാണ് ദേവിക പെൺകുഞ്ഞിനു ജന്മം നൽകിയതെന്ന് വിഡിയോയിലൂടെ വിജയ് അറിയിച്ചു. ‘ജീവിതത്തിലെ ഏറ്റവും മനോഹരമായ മറ്റൊരു നിമിഷം. പെൺകുഞ്ഞ്’ എന്ന കുറിപ്പോടെയാണ് താരങ്ങൾ കുഞ്ഞ് ജനിച്ച വിവരം പങ്കുവച്ചത്. 

ഭയങ്കര പ്ലാനിങ്ങായിരുന്നു. ആശുപത്രിയിൽ വന്ന് വ്ലോഗ് ബേബി ഷവർ ഒക്കെ പ്ലാൻ ചെയ്തിരുന്നു. ഫെബ്രുവരി 2ന് അഡ്മിറ്റാകണം എന്നാണ് കരുതിയിരുന്നത്. പക്ഷേ, എല്ലാ പ്ലാനിങ്ങും ചീറ്റിപ്പോയി. മുപ്പതാം തിയതി രാത്രിയോടെ തന്നെ കുഞ്ഞ് ജനിച്ചു.’– എന്ന് വിജയ് വിഡിയോയിലൂടെ വ്യക്തമാക്കി. കുഞ്ഞിനെ കൈയിലെടുത്താണ് വിജയ് വിഡിയോയിൽ എത്തിയത്. 

സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോയ്ക്കു ആരാധകരുടെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ‘ഇരുവർക്കും ആശംസകൾ നേരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തത്. പെൺകുഞ്ഞുങ്ങൾ പെട്ടെന്നു വരും എന്നും ചിലർ കമന്റ് ചെയ്തു. 2022 ജനുവരിയിലാണ് ദേവിക നമ്പ്യാരും വിജയ്‌ മാധവും വിവാഹിതരായത്. 2023 മാർച്ചിൽ ഇരുവർക്കും ആൺകുഞ്ഞ് ജനിച്ചിരുന്നു. വിശേഷങ്ങളെല്ലാം ദേവികയും വിജയ് മാധവും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com