ഡേറ്റിങ് ആപ്പ് ഉപയോഗിച്ചില്ല, ഞാൻ പഴയരീതി പിൻതുടർന്നു: ബന്ധങ്ങളെ കുറിച്ച് പ്രിയങ്ക ചോപ്ര

Mail This Article
സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് മുംബൈയിലാണ് ബോളിവുഡിന്റെ പ്രിയതാരം പ്രിയങ്ക ചോപ്ര. സിദ്ധാർഥ് ചോപ്രയുടെ വിവാഹ വിശേഷങ്ങൾ പ്രിയങ്ക തന്നെ ആരാധകരുമായി പങ്കുവച്ചു. സിദ്ധാർഥ് തന്റെ ജീവിത പങ്കാളി നീലം ഉപാധ്യായയെ പരിചയപ്പെട്ടതിനെ കുറിച്ചും തന്റെ ബന്ധങ്ങളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും താരം ഒരു ദേശീയ മാധ്യമത്തിനു നൽകി അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു
ഡേറ്റിങ് ആപ്പ് വഴിയാണ് സിദ്ധാർഥ് നീലമിനെ കണ്ടെത്തിയതെന്നും പ്രിയങ്ക പറഞ്ഞു. ഒരു ഡേറ്റിങ് ആപ്പ് വഴി പങ്കാളിയെ കണ്ടെത്താനുള്ള അവസരം താൻ നഷ്ടമാക്കി എന്നാണ് പ്രിയങ്ക പറയുന്നത്. നേരിൽ കണ്ടതിനു ശേഷം തീരുമാനം എന്ന മുൻരീതിയിലൂടെയാണ് നിക് ജോനാസിനെ തിരഞ്ഞെടുത്തതെന്നും താരം വ്യക്തമാക്കി.
‘എന്റെ സഹോദരൻ അദ്ദേഹത്തിന്റെ വധുവിനെ ഡേറ്റിങ് ആപ്പ് വഴിയാണ് കണ്ടെത്തിയത്. അവർ വളരെ ക്യൂട്ടാണ്. എനിക്കിഷ്ടമായി. അതുപോലെ ഒരു അവസരം ഞാൻ നഷ്ടപ്പെടുത്തി. എനിക്ക് ആളുകളെ നേരിൽ കാണണമായിരുന്നു. ഇക്കാര്യത്തിൽ ഞാൻ പഴയരീതിയിലുള്ള ആളാണെന്നു തോന്നുന്നു.’– പ്രിയങ്ക ചോപ്ര പറഞ്ഞു.
സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പ്രിയങ്ക ചോപ്ര ഹൈദരാബാദിലെ ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്താണ് മുംബൈയിലെത്തിയത്. 2024 ഓഗസ്റ്റിലായിരുന്നു സിദ്ധാർഥും നീലം ഉപാധ്യായയും തമ്മിലുള്ള വിവാഹനിശ്ചയം. പ്രിയങ്കയുടെ മുംബൈയിലെ വീട്ടിലാണ് ആഘോഷങ്ങൾ. വിവാഹ ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചിരുന്നു.