ADVERTISEMENT

നടി സാമന്തയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതിൽ വിശദീകരണവുമായി തെന്നിന്ത്യൻ താരം നാഗചൈതന്യ. ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് നാഗചൈതന്യ പറഞ്ഞു. രണ്ടുപേരും സ്വന്തം കാര്യങ്ങളുമായി മുന്നോട്ടു പോവുകയാണ്. പക്ഷേ, ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിനു മുൻപ് പലതവണ ആലോചിച്ചിട്ടുണ്ടെന്നും നാഗചൈതന്യ വിശദീകരിച്ചു. ‘റോ ടാക്സ് വിത്ത് വികെ പോഡ്കാസ്റ്റ്’എന്ന പരിപാടിയിലായിരുന്നു നാഗചൈതന്യ സാമന്തയുമായുള്ള വേർപിരിയലിനെ കുറിച്ച് വിശദീകരിച്ചത്. അവരവരുടെ തിരഞ്ഞെടുപ്പുകളെ പരസ്പരം ബഹുമാനിക്കുന്നവരാണെന്നും നാഗചൈതന്യ പറഞ്ഞു.

ഞങ്ങൾ രണ്ടുപേരും സ്വന്തം വഴികള്‍ തിരഞ്ഞെടുത്തു. അതിന് ഞങ്ങളുടേതായ കാരണങ്ങളുണ്ട്. തീരുമാനങ്ങളെ പരസ്പരം ബഹുമാനിക്കുന്നു. രണ്ടുപേരും അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ ജീവിക്കുന്നത്. ഇതിൽ കൂടുതൽ എന്ത് വിശദീകരണമാണ് വേണ്ടതെന്ന് എനിക്കു മനസ്സിലാകുന്നില്ല. പ്രേക്ഷകരും മാധ്യമങ്ങളും അത് മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ ഞങ്ങളുടെ സ്വകാര്യത മാനിക്കണം. നിർഭാഗ്യവശാൽ ഇക്കാര്യം ഗോസിപ്പിനും വിനോദത്തിനുമായി ഉപയോഗിക്കുന്നു.’

ഇപ്പോഴുള്ള ജീവിതം വളരെ സന്തോഷത്തോടെയാണ് മുന്നോട്ടു പോകുന്നതെന്നും നാഗചൈതന്യ കൂട്ടിച്ചേർത്തു. ‘ഞാൻ മറ്റൊരു സ്നേഹം കണ്ടെത്തി. വളരെ സന്തോഷത്തോടെയും പരസ്പര ബഹുമാനത്തോടെയുമാണ് ഇപ്പോൾ ജീവിക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ പലരുടെയും ജീവിതത്തിൽ സംഭവിക്കാറുണ്ട്. പിന്നെ എന്നെ മാത്രം എന്തിനാണ് ഒരു കുറ്റവാളിയെ പോലെ കാണുന്നത്?’– നാഗചൈതന്യ ചോദിച്ചു.

തകർന്ന കുടുംബത്തിൽ നിന്നാണ് വരുന്നതെന്നും അതുകൊണ്ടുതന്നെ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത് അതിൽ ഉൾപ്പെട്ടവരെ എത്രത്തോളം ബാധിക്കുമെന്നും പലതവണ ചിന്തിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ‘എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം ബാധിക്കുന്ന ഒരു വിഷയമായിരുന്നു. ഒരു തകർന്ന കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ശിഥിലമായ കുടുംബത്തിലെ കുട്ടിയായിരുന്നു ഞാന്‍. കുടുംബം തകർന്നാൽ അത് എത്രമാത്രം ബാധിക്കുമെന്ന് എനിക്ക് നന്നായി അറിയാം. ഒരുദിവസം കൊണ്ടെടുത്ത തീരുമാനമല്ല.

ഈ തിരുമാനം എടുക്കുന്നതിനു മുൻപ് 1000 തവണ ചിന്തിച്ചു. ഒടുവിൽ ഇത് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ്.’– നാഗ ചൈതന്യ പറഞ്ഞു. 2017ലായിരുന്നു നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹം. 2021ൽ ഇരുവരും വേർപിരിഞ്ഞു.

English Summary:

Naga Chaitanya Speaks Out: The Truth Behind His Separation from Samantha

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com