രാജുമായി സമാന്ത ഡേറ്റിങ്ങിൽ? നല്ല കർമങ്ങൾ ചെയ്യണമെന്ന് സംവിധായകന്റെ ഭാര്യ

Mail This Article
സംവിധായകൻ രാജ് നിധിമോറുവും നടി സമാന്ത റൂത്ത് പ്രഭുവും ഡേറ്റിങ്ങിലാണെന്ന രീതിയിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ രാജിന്റെ ഭാര്യ ശ്യാമലി ഡേ പങ്കുവച്ച കുറിപ്പുകളാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. സംസാരിക്കുന്നവരോടും കേൾക്കുന്നവരോടും സ്നേഹമുണ്ട്. നല്ല കർമങ്ങൾ ചെയ്യണമെന്നാണ് ശ്യാമലി സമൂഹമാധ്യമത്തിൽ കുറിച്ചത്.
‘എന്നെ കുറിച്ചു ചിന്തിക്കുന്നവർക്കും സംസാരിക്കുന്നവർക്കും എന്നെ കേൾക്കുന്നവർക്കും കാണാനെത്തുന്നവർക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. സ്നേഹം പങ്കുവ്ക്കുന്നു.’–എന്നാണ് ശ്യാമലി സമൂഹമാധ്യമത്തിൽ കുറിച്ചത്. മറ്റുള്ളവരെ സഹായിക്കുന്നതിനായി നല്ലകർമങ്ങൾ ചെയ്യണമെന്നും ശ്യാമലി ഡേ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
2022ൽ ശ്യാമലിയും രാജും വിവാഹബന്ധം വേർപ്പെടുത്തിയെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ഇരുവുരും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ സമാന്ത രാജിനൊപ്പമുള്ള ഏതാനും ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്. ലോക പിക്കിൾബോൾ ലീഗ് മത്സരം കാണാനായി രാജിനൊപ്പം എത്തിയ ചിത്രങ്ങൾ സാമന്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. അതിൽ ഒരു ചിത്രത്തിൽ രാജുമായി കൈകോർത്താണ് സാമന്ത എത്തിയതും ആരാധക ശ്രദ്ധനേടിയിരുന്നു.