ADVERTISEMENT

ടൈം മാഗസിന്റെ ‘ടൈം100’ ജീവകാരുണ്യ പട്ടികയില്‍ ഇടം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. 2024 ല്‍ വിവിധ സാമൂഹിക സംരംഭങ്ങളിലൂടെ 407 കോടി രൂപ (ഏകദേശം 48 മില്യണ്‍ ഡോളര്‍) അംബാനി ദമ്പതികള്‍ ജീവകാരുണ്യത്തിനായി സംഭാവന ചെയ്‌തതായി ‘ടൈം’ കണ്ടെത്തി.

റിലയന്‍സ് ഫൗണ്ടേഷനിലൂടെയാണ് മുകേഷും സ്ഥാപക ചെയര്‍പേഴ്‌സണായ നിതയും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗ്രാമവികസനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ പണം ചെലവഴിക്കുന്നത്. സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ മുതല്‍ സുസ്ഥിര കൃഷി, ജലസംരക്ഷണം, ആശുപത്രി നിര്‍മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.മുകേഷിന്റെയും നിത അംബാനിയുടെയും ജീവകാരുണ്യ സംരംഭങ്ങള്‍ അവരുടെ സമ്പത്ത് കെട്ടിപ്പടുത്ത ബിസിനസ്സ് സാമ്രാജ്യം പോലെ വൈവിധ്യപൂര്‍ണവും വിശാലവുമാണെന്ന് ടൈം നിരീക്ഷിച്ചു.

English Summary:

Mukesh & Nita Ambani Honored on Time100 Philanthropy List for $48 Million Donation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com