Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യം കൂടിയതിന് ഭർതൃ വീട്ടുകാരുടെ കുറ്റപ്പെടുത്തൽ, യുവതി സ്വന്തം മുഖത്ത് ആസിഡ് ഒഴിച്ചു 

Representative image Representative image

ആസിഡ് ആക്രമണത്തിന് ഇരയായവരുടെ പൊള്ളുന്ന കഥകള്‍ ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടെകില്‍ ആസിഡ് സ്വന്തം ശരീരത്തില്‍ വീഴുന്നതിനെക്കുറിച്ച് ഒരിക്കല്‍ പോലും ചിന്തിക്കില്ല. എന്നാല്‍ പിലിഭിത്ത് സ്വദേശിനിയായ രേഖ ലോധിയുടെ കാര്യത്തില്‍ അത്തരം കഥകള്‍ക്കും സ്ഥാനം ഉണ്ടായില്ല. സൗന്ദര്യം കൂടിപ്പോയതിന് ഭര്‍തൃ വീട്ടുകാരില്‍ നിന്നും നിരന്തരമായ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് രേഖ സ്വന്തം മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കുകയായിരുന്നു. 

6 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് രേഖയുടെ വിവാഹം പിലിഭിത്ത് സ്വദേശിയായ നിര്‍മല്‍ കുമാറുമൊത്ത് കഴിഞ്ഞത്. ഏറെ സുന്ദരിയും മറ്റുള്ളവരോട് നന്നായി പെരുമാറുകയും ചെയ്തിരുന്ന രേഖയെ വളരെപ്പെട്ടെന്നു തന്നെ നിര്‍മലിന്റെ നാട്ടിലുള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം ഇഷ്ടമായി. എന്നാല്‍ ഈ ഇഷ്ടത്തിനു അധിക നാളത്തെ ആയുസ്സുണ്ടായിരുന്നില്ല.

രേഖയുടെ കളങ്കമില്ലാത്ത പെരുമാറ്റത്തെ സംശയദൃഷ്ടിയോടെയാണ് നിര്‍മലും അദ്ദേഹത്തിന്റെ വീട്ടുകാരും കണ്ടത്ത്. വിവാഹം കഴിഞ്ഞ് 2 വര്‍ഷം ആയതോടെ പ്രശ്നങ്ങള്‍ പതുക്കെ തലപൊക്കി തുടങ്ങി. രേഖ തന്റെ സൗന്ദര്യം കാണിച്ച് അനാവശ്യ സൗഹൃദങ്ങളും ആരാധകരെയും സൃഷ്ടിക്കുകയാണ് എന്നായിരുന്നു പ്രധാന ആരോപണം. ആദ്യം നിര്‍മല്‍ മാത്രമായിരുന്നു കുത്തുവാക്കുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പതിയെ വീട്ടുകാരും അതിലേക്ക് ചേര്‍ന്നു.

ഭര്‍ത്താവിനൊപ്പം വീട്ടുകാര്‍ കൂടി ചേര്‍ന്നതോടെ തന്റെ സ്വഭാവശുദ്ധി തെളിയിച്ച് വാദിച്ച് നില്‍ക്കാന്‍ രേഖയ്ക്ക് കഴിഞ്ഞില്ല. തന്റെ സൗന്ദര്യം മൂലമുണ്ടായ പ്രശ്നങ്ങള്‍ സൗന്ദര്യം നശിപ്പിച്ചുകൊണ്ട് തന്നെ ഇല്ലാതാക്കാന്‍ രേഖ തീരുമാനിച്ചു. അങ്ങനെ സ്വന്തം മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കുകയായിരുന്നു .

സംഭവം നടന്ന ഉടന്‍ രേഖയെ ആശുപത്രിയില്‍ എത്തിച്ചു. രേഖ അപകടനില തരണം ചെയ്തതായി ഡോക്റ്റര്‍മാര്‍ അറിയിച്ചു എങ്കിലും മുഖത്ത് 20 -25 % പൊള്ളല്‍ ഏറ്റിട്ടുണ്ട്. എല്ലാവരോടും വളരെ സൗഹാര്‍ദ്ധപരമായി പെരുമാറുന്ന സ്വഭാവമാണ് ചെറുപ്പം മുതല്‍ മകള്‍ക്കെന്നും, അനാവശ്യ സംശയത്തിന്റെ പേരില്‍ തന്റെ മകളെ ഈ നിലയില്‍ എത്തിച്ചതിനു മരുമകനെതിരെ കേസ് കൊടുക്കുമെന്ന് രേഖയുടെ അമ്മ അറിയിച്ചു.