Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമുകനൊത്തു ജീവിക്കാന്‍ മകളെ കൊല്ലാൻ കൂട്ടുനിന്ന ഒരമ്മ!‌

Anusanthi നിനോ മാത്യുവും അനുശാന്തിയും

ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരും കമിതാക്കളുമായ നിനോ മാത്യുവും അനുശാന്തിയും നടത്തിയ അരും കൊല സമാനത കളില്ലാത്തതായിരുന്നു. കാമുകനൊപ്പം ജീവിക്കാൻ നാലു വയസ്സുകാരിയെ സ്വന്തം മകളെയും ഭർത്തൃമാതാവിനെയും കൊലപ്പെടുത്താൻ ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കാളിയായി മാതൃത്തത്തിനു തന്നെ അപമാനമെന്നു കോടതി വിധിച്ച അനുശാന്തി. കാമദാഹം തീർക്കുന്നതിനു കുരുന്നു കുട്ടിയായ സ്വാസ്തികയെ അതിനെക്കാൾ ഉയരമുളള ദണ്ഡു കൊണ്ടു മർദിച്ചു കൊലപ്പെടുത്തിയ നിനോ മാത്യുവെന്ന കാമുകന് ഈ ഭൂമിയില്‍ ജീവിക്കാൻ അവകാശമില്ലെന്നു ചൂണ്ടിക്കാട്ടിയാണു പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി വി. ഷിർസി കൊലക്കയർ വിധിച്ചത്. വിധിയിൽ നടുക്കമോ ദുഃഖ മോ പ്രകടിപ്പിക്കാതെയും ചെയ്ത കുറ്റത്തിൽ പശ്ചാത്തപി ക്കാതെയുമാണ് ഈ പ്രതികൾ കോടതി മുറിയിൽ നിന്നു ജയി ലിലേക്കു പോയത്.

ആലംകോട് അവിക്സ് ജംക്ഷനടുത്തുളള പണ്ടാരക്കോണം ലെയ്നിലെ തുഷാരയിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ ഓമന(58), ചെറുമകൾ സ്വാസ്തിക(നാല്) എന്നിവരെ കൊല പ്പെടുത്തുകയും ഓമനയുടെ മകനും സ്വാസ്തികയുടെ അച്ഛ നുമായ ലിജീഷിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസി ലാണു കോടതി നിനോ മാത്യുവിനു വധശിക്ഷയും അനുശാ ന്തിക്കു ഇരട്ട ജീവപര്യന്തവും വിധിച്ചത്. ലിജേഷിന്റെ ഭാര്യയാ ണു അനുശാന്തി. സംഭവത്തിൽ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയറായ ലിജീഷിനു മാരക പരുക്കേറ്റിരുന്നു. 2014 ഏപ്രിൽ 16 നു ഉച്ചയ്ക്കായിരുന്നു ക്രൂരകൃത്യം. കൃത്യം രണ്ടു വർഷം കഴിഞ്ഞ് അതേ സമയത്തു തന്നെ ഇരുവർക്കും അർഹി ക്കുന്ന ശിക്ഷയും ലഭിച്ചു. 2007 ഡിസംബർ ആറിനായിരുന്നു അനുശാന്തിയും ലിജേഷും തമ്മിലുളള വിവാഹം. ഇവരുടെ ഏക മകളായിരുന്നു സ്വാസ്തിക. ടെക്നോപാര്‍ക്കിലെ ഐടി സ്ഥാപനത്തിലെ പ്രോജക്ട് മാനേജരായിരുന്ന നിനോ മാത്യു വും ടീം ലീഡറായിരുന്ന അനുശാന്തിയും തമ്മിൽ ഉടലെടുത്ത അതിരുവിട്ട പ്രണയമാണ് ഇരട്ട കൊലപാതകത്തിൽ കലാശി ച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രണയം കാമദാഹത്തിനു വഴിമാറിയപ്പോൾ മുന്നിലെ പ്രതിബന്ധങ്ങൾ തുടച്ചു നീക്കുക എന്നതായിരുന്ന ഇരുവരുടെയും ലക്ഷ്യം. അനുശാന്തിയുടെ മകളും ഭർത്താവുമായിരുന്നു അതിനു തടസ്സം. 2013 ഡിസംബർ 31 ന് അയച്ച അവസാനത്തെ വാട്സ് ആപ്പ് സന്ദേശത്തിൽ ‘നീ എന്റേതാണ്, ഒരിക്കലും ഉപേക്ഷി ക്കില്ല, ഞാൻ നിന്നോടൊപ്പം ജീവിക്കും’ എന്ന് നിനോ മാത്യു അനുശാന്തിയോട് പറഞ്ഞിരുന്നു.

Anusanthi അനുശാന്തി ഭർത്താവ് ലിജീഷിനും മകൾ സ്വാസ്തികയ്ക്കുമൊപ്പം

ലിജീഷിനെം സ്വാസ്തികയെയും ഒഴിവാക്കുന്നതിനായി നിനോ മാത്യുവും അനുശാന്തിയും വാട്സ് ആപ്പിലൂടെയും എസ്എംഎ സ് വഴിയും നിരവധി സന്ദേശങ്ങൾ കൈമാറിയതു പൊലീസ് കണ്ടെത്തിയിരുന്നു. അനുശാന്തിയെ തന്റെ ജീവിതത്തിലേക്കു ക്ഷണിച്ചു കൊണ്ടു നിനോ മാത്യു അയച്ച സന്ദേശം 2014 ഏപ്രിൽ നാലിനു ലിജീഷ് കണ്ടതോടെ വീട്ടിൽ വഴക്കായി. തുടർന്ന് ഏറെ ഗൂഢാലോചന നടത്തിയാണു 2014 ഏപ്രിൽ 16 ന് രാവിലെ പത്തേമുക്കാലോടെ ഓഫിസിൽ നിന്നിറങ്ങി. ആരു ചോദിച്ചാലും ചിട്ടി പിടിക്കാൻ പോയതാണെന്നു പറയാൻ അനുശാന്തിയോടു പറഞ്ഞു. അറ്റം മുറിച്ചു മാറ്റിയ ബെയ്സ്ബോൾ സ്റ്റിക്, വെട്ടുകത്തി, മുളകു പൊടി, രക്തം തുടയ്ക്കാനുളള തോർത്ത് എന്നിവ ലാപ്ടോപ് ബാഗിൽ നിനോ മാത്യു കരുതി.

കഴക്കൂട്ടത്തെ കടയിൽ നിന്നു പുതിയ ചെരുപ്പു വാങ്ങി. തുടർ ന്ന് ആറ്റിങ്ങലില്‍ ലിജീഷിന്റെ വീട്ടിലെത്തി. ആ സമയം ലിജീ ഷ് പുറത്തായിരുന്നു. വീട്ടിൽ കയറി ഓമനയോടു ലിജീഷിന്റെ സുഹൃത്താണെന്നും വീട്ടിലേക്കു വിളിച്ചു വരുത്താനും ആവ ശ്യപ്പെട്ടു. ഓമന ഫോണിൽ സംസാരിച്ചു കഴിഞ്ഞയുടൻ സ്റ്റിക്ക് കൊണ്ടു തലയിൽ അടിച്ചു വീഴ്ത്തി. ഓമനയുടെ കൈയിൽ നിന്നു താഴെ വീണ സ്വാസ്തികയെയും അത്തര ത്തിൽ കൊലപ്പെടുത്തി. കവർച്ചയ്ക്കു വേണ്ടിയുളള കൊല എന്നു വരുത്താൻ ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങള്‍ അപഹരിച്ചു.

അര മണിക്കൂർ കഴിഞ്ഞു ലിജീഷ് എത്തിയപ്പോൾ വീട് അക ത്തു നിന്നു കുറ്റിയിട്ടിരിക്കുകയായിരുന്നു. പുറകു വശത്തു നോക്കി തിരികെയെത്തിയപ്പോൾ വാതിൽ തുറന്നിട്ടിരി ക്കുകയായിരുന്നു. അകത്തേക്കു കയറിയപ്പോൾ മറഞ്ഞു നിന്ന നിനോ മാത്യു കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം ലിജീഷിനെ വെട്ടി. തലയിലും കാതിലും വേട്ടേറ്റ ലിജീഷ് അലറി വിളിച്ചു പുറത്തേക്കോടി. നിനോ മാത്യു പുറകിലെ മതിൽചാടി ഓടി ബസ്സിൽ കയറി രക്ഷപ്പെട്ടു.

Anusanthi ഐവിൽ നോട്ട് ലെറ്റ് എനിതിങ് ബിറ്റ് വീൻ അസ്–– നിനോ മാത്യു അനുശാന്തിക്ക് അയച്ച ഈ ഫോൺ സന്ദേശമാണ് അരും കൊലയിലേക്കു തുടക്കമിട്ടത്.

അന്നു മൂന്നരയോടെ അനുശാന്തിയുടെ സഹോദരൻ അനൂപ് ടെക്നോപാര്‍ക്കില്‍ എത്തിയപ്പോൾ ഒന്നും സംഭവിക്കാത്ത തുപോലെ അനുശാന്തി മാമത്തെ വീട്ടിലേക്കു പോയി. കുഞ്ഞിന്റെ മൃതദേഹം കാണുന്നതിനോ ഭര്‍ത്താവിനെ ആശുപത്രിയിൽ കാണുന്നതിനോ അവർ തയാറായില്ല. അന്നു രാത്രി ഒൻപതോടെ തന്നെ നിനോ മാത്യുവിനെ പൊലീസ് അറസ്റ്റു ചെയ്തു. അയാളെ ആദ്യം ചോദ്യം ചെയ്തും മൊബൈൽ ഫോൺ പരിശോധിച്ചും അനുശാന്തിയുടെ പങ്കും വ്യക്തമായി. രാത്രി പതിനൊന്നോടെ അനുശാന്തിയെയും അറസ്റ്റു ചെയ്തു. കുഞ്ഞിനെ സംസ്കാരത്തിനു മുൻപു കാണണോ എന്നു പൊലീസ് ചോദിച്ചപ്പോൾ വേണ്ട എന്നായിരുന്നു അനുശാന്തിയുടെ മറുപടി.

2015 സെപ്റ്റംബർ എട്ടിനാണു പ്രതികൾക്കു കോടതി കുറ്റപത്രം നൽകിയത്. ഒക്ടോബർ 12 നു വിചാരണ തുടങ്ങി. ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിൽ നിന്നു ഫോറൻസിക് ലാബ് മുഖാന്തരം ശാസ്ത്രീയമായി വീണ്ടെടുത്ത തെളിവുകള്‍ അടച്ചിട്ട കോടതി മുറിയിൽ‌ പ്രദർശിപ്പിച്ചു തെളിവാക്കിയിരുന്നു. ഒന്നു പോലും, ഇവരുടെ ശാരീരിക ബന്ധത്തിന്റെ ചിത്രങ്ങൾ പോലും, പ്രതി കൾ കോടതിയിൽ നിഷേധിച്ചില്ല.

ഐവിൽ നോട്ട് ലെറ്റ് എനിതിങ് ബിറ്റ് വീൻ അസ്–– നിനോ മാത്യു അനുശാന്തിക്ക് അയച്ച ഈ ഫോൺ സന്ദേശമാണ് അരും കൊലയിലേക്കു തുടക്കമിട്ടത്. ഈ സന്ദേശം അനു ശാന്തി ഹൃദയത്തിൽ പകർത്തിയെന്നു മാത്രമല്ല. സ്വന്തം മകളെയും ഭർത്താവിനെയും വകവരുത്താനും തീരുമാനിച്ചു.

Anusanthi ഇപ്പോള്‍ പൂജപ്പുര സെൻട്രൽ ജയിലിൽ‌ നിനോമാത്യുവും വനിതാ ജയിലിൽ അനുശാന്തിയുമുണ്ട്. കംപ്യൂട്ടർ വിദഗ്ധരായതിനാൽ ജയിലിനുളളിൽ അതു സംബന്ധിച്ച ജോലിയാണ് ഇരുവർക്കും നൽകിയിട്ടുളളത്.

2014 ജനുവരിയിൽ തന്നെ തുഷാരം വീടിന്റെ സിറ്റൗട്ട്, അക ത്തെ മുറികൾ, അടുക്കള എന്നിവയുടെയും വാതിലുകളുടെ യും ദൃശ്യങ്ങൾ, മുറികളുടെ ഫോട്ടോകൾ, അടുക്കളയുടെ വിവിധ കോണിൽ നിന്നുളള ഫോട്ടോകൾ, ലിജീഷിനെ വെട്ടിക്കൊലപ്പെടുത്താൻ നിനോ മാത്യു മറഞ്ഞു നിന്ന വാതിലിന്റെ അടച്ചിട്ടതും തുറന്നിട്ടതുമായ ദൃശ്യങ്ങൾ, ഹാളിന്റെ 360 ഡിഗ്രി ഫോട്ടോകൾ, പുറകു വശത്തെ ഇടറോ ഡിലൂടെ ബസ് സ്റ്റോപ്പിലേക്കുളള വഴി എന്നിവയെല്ലാം അനുശാന്തി മൊബൈലിൽ പകർത്തി നിനോ മാത്യുവിനു മുൻകൂട്ടി നൽകിയിരുന്നു. ഗൂഢാലോചന തെളിയിക്കുന്നതിന് ഇവ കേസിൽ നിർണായക തെളിവായി. ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക്, മൊബൈല്‍ ഫോൺ എന്നിവയിൽ നിന്നു ഫോറൻ സിക് ലാബ് അധികൃതർ കണ്ടെത്തിയ തെളിവും നിർണായക മായി.

സംഭവത്തിലെ ഏക ദൃക്സാക്ഷിയായ ലിജീഷിന്റെ മൊഴിയും പ്രതിയെ തിരിച്ചറിഞ്ഞതും കേസില്‍ നിർണായക തെളിവായി. വിസ്താര വേളയിൽ സ്വാസ്തികയുടെ രക്തം പുരണ്ട വസ്ത്ര ങ്ങളും ആഭരണങ്ങളും കോടതിമുറിയിൽ തിരിച്ചറിഞ്ഞപ്പോൾ ലിജീഷ് വിങ്ങിപ്പൊട്ടിയിരുന്നു. മാത്രമല്ല, കേസിലെ മറ്റൊരു സാക്ഷിയായ നിനോ മാത്യുവിന്റെ പിതാവായ അധ്യാപകൻ പ്രോസിക്യൂഷന് അനുകൂലമായ മൊഴി നൽകിയതും നിർണാ യക തെളിവായി. ഇപ്പോള്‍ പൂജപ്പുര സെൻട്രൽ ജയിലിൽ‌ നിനോമാത്യുവും വനിതാ ജയിലിൽ അനുശാന്തിയുമുണ്ട്. കംപ്യൂട്ടർ വിദഗ്ധരായതിനാൽ ജയിലിനുളളിൽ അതു സംബന്ധിച്ച ജോലിയാണ് ഇരുവർക്കും നൽകിയിട്ടുളളത്. എന്നാൽ കോടതി വിധിന്യായത്തിൽ പറഞ്ഞതു പോലെ അറേബ്യയിലെ എല്ലാ സുഗന്ധ ലേപനങ്ങൾ കൊണ്ടു കൈകഴുകിയാലും ഈ പാപക്കറ മായ്ക്കാൻ ഈ കമിതാക്കൾക്ക് ആകില്ലല്ലോ.
 

Your Rating: