Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരിപ്പിനൊടുവിൽ കുഞ്ഞു പിറന്നു, 80 കാരൻ വൃദ്ധന്റെ രൂപത്തോടെ 

Progeria കുഞ്ഞിന്റെ ജനനം മാതാപിതാക്കളെയടക്കം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. കാരണം ജനിതക വൈകല്യത്തോടെ പിറന്നു വീണ കുഞ്ഞിന് 80 കഴിഞ്ഞ വൃദ്ധന്റെ രൂപഭാവമാണ്.

കാത്തിരിപ്പിനൊടുവിൽ ബംഗ്ലാദേശ് ദമ്പതിമാർക്ക് ഒരു ആൺകുഞ്ഞു പിറന്നു, എന്നാൽ കുഞ്ഞിന്റെ ജനനം മാതാപിതാക്കളെയടക്കം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. കാരണം ജനിതക വൈകല്യത്തോടെ പിറന്നു വീണ കുഞ്ഞിന് 80 കഴിഞ്ഞ വൃദ്ധന്റെ രൂപഭാവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ വാർദ്ധക്യം ബാധിക്കുന്ന പ്രൊഗേറിയ എന്ന ജനിതക രോഗമാണ് ഇതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

വൃദ്ധരുടേതിന് സമാനമായി ചുക്കിചുളിഞ്ഞ മുഖചർമ്മവും പുറത്തേക്കു തുറിച്ച കണ്ണുകളുമാണ് കുഞ്ഞിനുള്ളത്. മാത്രമല്ല പുറം ഭാഗം രോമനിബിഡമാണ്. ഒരു നവജാത ശിശുവിന്റെ യാതൊരു വിധ ലക്ഷണങ്ങളും കുഞ്ഞിന്റെ മുഖത്തില്ല. കുഞ്ഞിനെ കാണുന്നതിനായി പട്രോയുടെ വീട്ടിൽ ഇപ്പോൾ ആളുകളുടെ തിരക്കാണ്. കുഞ്ഞിനെക്കുറിച്ചോർത്തു വിഷമിക്കാതെ അവന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും താങ്ങാവുന്ന വീട്ടുകാരാണ് അവന്റെ മുന്നോട്ടുള്ള വളർച്ചയുടെ പ്രേരക ശക്തിയെന്ന് ഡോക്ടർമാർ പറയുന്നു.

''ഒരു മകനെ തന്നതിൽ ഞങ്ങൾ ദൈവത്തോടു നന്ദി പറയുന്നു. അവന്റെ ശരീരം എങ്ങനെയെന്നോ അവസ്ഥ എന്തെന്നോ ഓർത്ത് അവനെ മാറ്റി നിർത്തുകയും വിഷമിക്കുകയും ചെയ്യേണ്ട ആവശ്യം ഞങ്ങൾക്കില്ല. ഞങ്ങൾക്ക് ഒരു മകളുണ്ട്, ഇപ്പോൾ ഒരു മകൻ കൂടിയായി, കുടുംബത്തിന്റെ അംഗസംഖ്യ നാലായി. ഞങ്ങൾ അതിൽ സന്തോഷിക്കുന്നു'- അച്ഛൻ പട്രോ പറഞ്ഞു.

13 വയസ്സാകുമ്പോഴേക്കും പൂർണ്ണ വാർധക്യം ബാധിക്കുന്ന അപൂർവ രോഗമാണ് പ്രൊഗേറിയ. ജീനുകളുടെ ഘടനയിൽ വരുന്ന വ്യതിയാനത്തെത്തുടർന്നാണ് ഈ അവസ്ഥയുണ്ടാകുന്നത്.