Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെട്ടിടത്തിന്റെ മുകളിൽ നിന്ന് വലിച്ചെറിഞ്ഞ ആ നായ്ക്കുട്ടിയെ ഇപ്പോൾ കണ്ടോ?

bhadra ചെന്നൈ സ്വദേശിയായ കാർത്തിക്ക് ദണ്ഡപാണിയാണ് ഭദ്രയുടെ സംരക്ഷണം ഏറ്റെടുത്തത്.

കുറച്ചു നാളുകൾക്ക് മുൻപ് ക്രൂരത വിനോദമാക്കിയ ചെന്നൈ നഗരത്തിൽ രണ്ടു മെഡിക്കൽ കോളജ് വിദ്യാർഥികൾ ചേർന്ന് കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് നിഷ്കരുണം വലിച്ചറിഞ്ഞ നായക്കുട്ടിയെ ഓർക്കുന്നുണ്ടോ? സോഷ്യൽ മീഡിയയിൽ വൈറലായ ആ വീഡിയോ കണ്ട് നിരവധി മൃഗസ്നേഹികളാണ് രംഗത്ത് വന്നത്. ഗുരുതര പരിക്കുകളോടെ നായക്കുട്ടിയെ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരായ മെഡിക്കൽ വിദ്യാർഥികളെ പിടിക്കുകയും ചെയ്തു. 

bhadra-video സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യം

പരിക്കേറ്റ നായകുട്ടിയുടെ ചികിത്സ മൃഗസ്നേഹികൾ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഈ നായ്ക്കുട്ടിക്ക് പിന്നീട് എന്താണ് സംഭവിച്ചത് എന്ന് അറിയാമോ? ഭദ്ര എന്ന് പേരിട്ട ഈ നായ്ക്കുട്ടി ഇന്ന് ഭദ്രമായി ഇരിക്കുന്നു. രണ്ടുമാസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് ഭദ്ര സുഖം പ്രാപിച്ചത്. അതിനുള്ളിൽ ആശുപത്രി ജീവനക്കാരുടെ പ്രിയപ്പെട്ട വളർത്തു മൃഗമായി മാറിയിരുന്നു ഭദ്ര. 

Dog പിൻകാലുകൾക്ക് ഒടിവുണ്ടായിരുന്ന നായക്കുട്ടി ചികിത്സയ്ക്ക് ശേഷം ഓടാനും ചാടാനും തുടങ്ങി.

പിൻകാലുകൾക്ക് ഒടിവുണ്ടായിരുന്ന നായക്കുട്ടി ചികിത്സയ്ക്ക് ശേഷം ഓടാനും ചാടാനും തുടങ്ങി. ടെറസ്സിൽ ഓടി നടന്ന് പക്ഷികളെയും മറ്റും പിടിച്ച് തന്റെ മിടുക്ക് ഭദ്ര തെളിയിക്കുകയും ചെയ്തു. ചെന്നൈ സ്വദേശിയായ കാർത്തിക്ക് ദണ്ഡപാണിയാണ് ഭദ്രയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. പ്രായത്തിൽ കവിഞ്ഞ വേഗതയും കരുത്തും ചികിത്സയ്ക്ക് ശേഷം ഭദ്രക്ക് ഉണ്ടെന്നു ദണ്ഡപാണി പറയുന്നു. 

ഭദ്ര മരണത്തെ അതിജീവിച്ചു വന്നതിൽ കാണിച്ച ധീരതയെ മാനിച്ചനാണ് ഭദ്ര എന്ന് നായ്കുട്ടിക്ക് പേര് നൽകിയത്

മരണത്തെ അതിജീവിച്ചു വന്നതിൽ കാണിച്ച ധീരതയെ മാനിച്ചനാണ് ഭദ്ര എന്ന് നായ്കുട്ടിക്ക് പേര് നൽകിയത്. മൃഗ സംരക്ഷണ പ്രവർത്തകനായ കാർത്തിക് ദണ്ഡപാണിയുടെ കൈകളിൽ ഭദ്ര കൂടുതൽ സുരക്ഷിതയാണ്. ആദ്യം ദണ്ഡപാണിയുടെ അമ്മയ്ക്ക് വീട്ടിൽ ഒരു പട്ടിയെ വളർത്തുന്നതിനോട് താല്പര്യമില്ലായിരുന്നു.  എന്നാൽ ഭദ്രയുടെ സ്നേഹത്തോടെയുള്ള പെരുമാറ്റവും വാത്സല്യവും ദണ്ഡപാണിയുടെ അമ്മയുടെ മനസ്സ് മാറ്റി. അവർ ഭദ്രയെ എന്നെന്നേക്കുമായി ദത്തെടുക്കുകയായിരുന്നു. ഇപ്പോൾ ഭദ്ര ഈ വീട്ടിൽ പൂർണ്ണ ആരോഗ്യവതിയായി കഴിയുന്നു. ഇഷ്ടഭക്ഷണം ദണ്ഡപാണിയുടെ അമ്മയുണ്ടാക്കുന്ന തൈര് സാദമാണ്. 

Your Rating: