Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീമാനെ പോലെ ആകണം, മസിലുണ്ടാകാൻ ശരീരത്തിൽ എണ്ണ കുത്തിവച്ച് യുവാവ്!

Segato സെഗാറ്റോ

ഏതു വിധേനയും സിക്സ്പാക് ബോഡി സ്വന്തമാക്കുക എന്നതാണല്ലോ ഇന്നത്തെക്കാലത്ത് ആൺകുട്ടികളുടെ മോഹം. ഈ മോഹം സാക്ഷാത്കരിക്കുന്നതിനായി ജിമ്മിൽ എത്ര തുക ചെലവാക്കാനും പ്രോട്ടീൻ പൗഡറുകൾ കഴിച്ചു മസിലുകൾ ഉറപ്പിക്കാനും യാതൊരു മടിയും ഇല്ല. ഇത്തരത്തിൽ മസിലുകളാണ് ജീവിതത്തിൽ എല്ലാം എന്ന് കരുതിയിരിക്കുന്നവർ സെഗാറ്റോയുടെ കഥ അറിയണം. ബ്രസീലിലെ സാവോ പോളോ  സ്വദേശിയായ സെഗാറ്റോയെ നാട്ടുകാർ വിളിക്കുന്നത് ഹൾക്ക് എന്നും ഹീമാൻ എന്നുമൊക്കെയാണ്. കാരണം എന്തെന്നോ ? സെഗാറ്റോയുടെ ഭീമൻ ശരീരം തന്നെ.

48 വയസ്സുണ്ട് കക്ഷിക്ക്, ജോലി കെട്ടിട നിർമാണം ഇപ്പോൾ നാട്ടുകാർക്കു കക്ഷിയെ കാണുന്നതു തന്നെ ഭയമാണ്. മസിലുകളോടു വല്ലാത്ത താൽപര്യമാണു സെഗാറ്റോയ്ക്ക്. ഏതു വിധേനയും ശരീര വലിപ്പം കൂട്ടണം എന്ന വാശിയിൽ ശരീരത്തിനു ദോഷകരമായ കാര്യങ്ങളാണ് സെഗാറ്റോ ചെയ്യുന്നത്. 5 വർഷങ്ങൾക്കു മുമ്പ് സെഗാറ്റോയുടെ പേശികളുടെ വലുപ്പം 12 ഇഞ്ച് ആയിരുന്നു. എന്നാൽ ഇപ്പോഴത് 23 ഇഞ്ചായി മാറി. അതുകൊണ്ടൊന്നും തൃപ്തനാകാത്ത സെഗാറ്റോ ഏതു വിധേനയും കൈകാലുകളിലെ പേശിയുടെ വലുപ്പം 27 ഇഞ്ച് ആക്കാനുള്ള ശ്രമത്തിലാണ്. പ്രശസ്ത അമേരിക്കൻ നടൻ അർണോൾഡ് ഷ്വാസ്‌നെഗറുടെ ശരീരം കണ്ടാണ് സെഗാറ്റോ ഇത്തരത്തിൽ മസിൽ ഭ്രാന്തനായി മാറിയത്. 

Segato സെഗാറ്റോയുടെ കുട്ടിക്കാലത്തിലെയും കൗമാരത്തിലെയും ചിത്രങ്ങൾ

മസിലുകൾക്ക് ഇത്തരത്തിൽ വലിപ്പം വയ്ക്കാനായി സെഗാറ്റോ എന്താണു ചെയ്യുന്നതെന്നറിയാമോ ? സിന്തോൾ ഓയിൽ (മസിൽ വർദ്ധനയ്ക്കായുള്ള എണ്ണ) ശരീരത്തിൽ കുത്തിവയ്ക്കുക. സെഗാറ്റോയുടെ അടുത്ത സുഹൃത്തു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മസിൽ ആവശ്യമുണ്ട് എന്നു തോന്നുന്ന സ്ഥലത്ത് എണ്ണ നേരിട്ടു കുത്തിവച്ചാൽ മതി. അതിന്റെ ഫലം താമസിയാതെ അറിയാനാകും. എന്നാൽ ഒട്ടേറെ പാർശ്വഫലങ്ങളുള്ള ഈ പ്രവർത്തിയിൽ നിന്നും സെഗാറ്റോയെ തടയാൻ ആർക്കും സാധിക്കുന്നില്ല.

ചെറുപ്പത്തിൽ ശോഷിച്ച ശരീരത്തിന്റെ പേരിൽ താൻ ഏറെ കളിയാക്കപ്പെട്ടിട്ടുണ്ട് എന്നാണു സെഗാറ്റോ പറയുന്നത്. അതിനാലാണു മസിലുകളോടു പ്രണയം തോന്നിത്തുടങ്ങിയത്. മസിൽ വർധിപ്പിച്ചു വലിപ്പമേറിയ ശരീരം നേടാനായി ജിമ്മിൽ പോയിത്തുടങ്ങി. അവിടെ വച്ചു പരിചയപ്പെട്ട ഒരു സുഹൃത്താണ് സിന്തോൾ ഓയിൽ ഉപയോഗിക്കാൻ ശീലിപ്പിച്ചത് എന്നു പറയുന്നു സെഗാറ്റോ. 

Segato മസിലുകൾക്കു വലിപ്പം വെക്കാൻ എണ്ണ കുത്തിവെക്കുന്ന സെഗാറ്റോ

ജിമ്മിൽ പോയിത്തുടങ്ങിയ ശേഷം 55 കിലോയിൽ നിന്നും സെഗാറ്റോയുടെ ശരീരഭാരം 80 കിലോയായി വർധിച്ചു. ഇതും പോരാ എന്നു തോന്നിയപ്പോഴാണ് കക്ഷി സിന്തോൾ ഓയിൽ ഉപയോഗിച്ച് തുടങ്ങിയത്. എണ്ണയുടെ ഉപയോഗത്തിൽ നിന്ന് ഡോക്ടർമാർ സെഗാറ്റോയെ വിലക്കുന്നുണ്ട് എങ്കിലും. 27 ഇഞ്ച് വലിപ്പത്തിൽ കൈകാലുകളിലെ പേശികൾ വളർത്തണം എന്ന തീരുമാനവുമായി മുന്നോട്ടു പോകാനാണ് സെഗാറ്റോയുടെ തീരുമാനം. മസിലുണ്ടായാൽ ഗേൾഫ്രണ്ട്സ് ഉണ്ടാകും എന്നു കരുതുന്നവർ അറിഞ്ഞോളൂ. സെഗാറ്റോക്ക് കാമുകിമാർ ഇല്ല. സ്ത്രീകൾ തന്നെ കാണുമ്പോൾ ഭയന്നു പിന്മാറുകയാണ് എന്നു സെഗാറ്റോ പറയുന്നു.